Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

നിര്‍ണായക നീക്കം... സ്വര്‍ണ കടത്ത് കേസില്‍ എം. ശിവശങ്കറെ പ്രതിയാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്

06 JANUARY 2021 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

കഴിഞ്ഞ ദിവസം എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെ പ്രതിയാക്കിയിട്ടില്ല. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരകന്‍ ശിവശങ്കര്‍ ആണെന്ന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് പറയുമ്പോഴാണ് എന്‍ ഐ എ അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കിയത്.കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഭാവിയില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ കഴിയില്ല. ഇത് കസ്റ്റംസ്, ഇ ഡി കേസുകളില്‍ ശിവശങ്കറിന് ഗുണമായി ഭവിക്കും.

തുടര്‍ച്ചയായി നൂറ് കോടിയലധികം രൂപയുടെ സ്വര്‍ണക്കടത്ത് നടത്തിയതിനാല്‍ തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കണമെന്നാണ് എന്‍ഐഎയുടെ വാദം. സന്ദിപ് നായരെ എന്‍ ഐ എ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. സന്ദീപ് നായര്‍ കസ്റ്റംസ് കേസില്‍ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാണ്. അതേ സമയം ശിവശങ്കറിനെ പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ ശിവശങ്കറിനെ പ്രതിയാക്കാനുള്ള തെളിവില്ലെന്നാണ് എന്‍ ഐ എ നല്‍കുന്ന വിശദീകരണം. ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ണില്‍ ശിവശങ്കറിനെ തീവ്രവാദ കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. സ്വര്‍ണ്ണ കേസിലും അദ്ദേഹം പ്രതിയല്ല. മൂന്ന് ഏജന്‍സികളും അന്വേഷിക്കുന്നത് സമാനമായ കേസുകളാണ്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് എന്‍ഐഎ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റംസ് കേസില്‍ മാപ്പുസാക്ഷികളായ സ്വപ്ന സുരേഷും സരിത്തിനെയും കൂടാതെ കെ ടി റമീസും പ്രതിയാണ്. ഇവരുള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കുറ്റപത്രം നല്‍കിയത്. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റവും തീവ്രവാദസംഘത്തിലംഗമായി എന്ന കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണമാണ് സംസ്ഥാനത്ത് കാര്യക്ഷമമായി നടന്നത്. ദേശീയ ഏജന്‍സികളില്‍ ഏറ്റവും ശക്തവും എന്‍ ഐ എ തന്നെയാണ്. സ്വപ്നയും സരിത്തുമൊക്കെ സ്വര്‍ണ്ണ കേസ് വഴി തീവ്രവാദ കേസില്‍ പ്രതിയാകുമ്പോള്‍ ശിവശങ്കര്‍ ഒഴിവാക്കപ്പെട്ടത് അദ്ദേഹത്തിന് നിര്‍ണായകം തന്നെയാണ്.

തീവ്രവാദ കേസില്‍ ശിവശങ്കര്‍ പ്രതിയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഭാവി അപകടത്തിലാവുമായിരുന്നു. കസ്റ്റംസിന്റെ യും ഇ.ഡിയുടെയും കേസില്‍ പ്രതിയായാലും അത് സാമ്പത്തിക കുറ്റത്തിന്റെ പരിധിയില്‍ മാത്രമാണ് വരിക. സാമ്പത്തിക കുറ്റാന്വേഷണത്തില്‍ നടപടികള്‍ക്ക് പരിമിതിയുണ്ട്.

കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപിനെയാണ് എന്‍ ഐ എ മാപ്പുസാക്ഷിയാക്കിയത്. അത് വിചിത്രമായ നടപടിയാണ്. ഇത്തരം ആശയക്കുഴപ്പങ്ങള്‍ കേസിന്റെ മെറിറ്റിനെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രവുമല്ല സ്വര്‍ണ്ണ ക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചതിനാല്‍ തീവ്രവാദമാകുമെന്ന കാര്യവും നിയമ പരിശോധനക്ക് വിധേയമാകും. ഇത്തരത്തില്‍ കേന്ദ് ഏജന്‍സികള്‍ വണ്ടിക്ക് പിന്നില്‍ കാളയെ കെട്ടിയാണ് നീങ്ങികൊണ്ടിരിക്കുന്നത്.

ഇത് ശിവശങ്കറിനെ രക്ഷിക്കാനുള്ള അടവാണോ എന്ന് സംശയിക്കുന്നവരും നിയമമേഖലയിലുണ്ട്. കാരണം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് എന്‍ ഐ എയുടെ തലപ്പത്തുള്ളത്. ശിവശങ്കറും സിവില്‍ സര്‍വീസുകാരനാണ്. ദേശീയ ഏജന്‍സികള്‍ ഒപ്പിടാന്‍ പറയുന്നിടത്ത് കോടതികള്‍ ഒപ്പിടാനുള്ള സാധ്യത വിരളമാണ്.

 

L" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (59 minutes ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (1 hour ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (1 hour ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (2 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (3 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (3 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (3 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (3 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (3 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (4 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (4 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends