ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടുത്തം... ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം

ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടുത്തം. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറി സാധനങ്ങളുമാണ് കത്തിനശിച്ചത്. അഞ്ചുയൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. പുലര്‍ച്ചെ 5.30 ഓടെയാണ് ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപമുള്ള സിവില്‍ സപ്ലൈസ് ഗോഡൗണിന് തീപിടിച്ചത്. ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
തുടര്‍ന്ന് വടകര നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നായി അഞ്ചു യൂണിറ്റ് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
വടകര താലൂക്കിലെ നാല്‍പതോളം മാവേലി സ്റ്റോറുകളിലേക്ക് വിതരണം ചെയ്യാനുള്ള സ്റ്റേഷനറി സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കൂടാതെ സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റിലേക്കുള്ള സാധനങ്ങളുമായി ഒരു കോടിയുടെ ഭക്ഷ്യ വസ്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു.
വെളിച്ചെണ്ണ, ഓയില്‍, എന്നിവയ്ക്ക് തീപിടിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രയാസുമുണ്ടാക്കി. കുറച്ചു സാധനങ്ങള്‍ നാട്ടുകാര്‍ ചേര്‍ന്ന് മാറ്റിയിട്ടുണ്ട്. ഇതില്‍ എത്രത്തോളം ഉപയോഗിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. കെട്ടിടത്തിന് ഉള്‍പ്പടെ ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. അരി ചാക്കുകണക്കിനാണ് നശിച്ചത്. രണ്ട് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
https://www.facebook.com/Malayalivartha


























