തർ ക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് ; തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ എസ് ശരത്കുമാറിന്റെ പേരിലാണ് ഇപ്പോൾ ഉള്ളത്; തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജൻ പോരാട്ടം നടത്തിയത്

കുടി ഇറക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ സംഭവത്തിൽ വീണ്ടും മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. രണ്ടു ജീവനുകൾ കണ്മുൻപിൽ എരിഞ്ഞടങ്ങിയിട്ടും തീരാത്ത പ്രതികാരമാണ് വസന്തയ്ക്ക് ഉള്ളത്. അവരുടെ വാസ്തുവിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എന്തിനേറെപ്പറയുന്നു ബോബി ചെമ്മണ്ണൂരിനെ വരെ പറ്റിച്ച വിരുതയാണ് വസന്ത. ഇപ്പോളിതാ ഈ സംഭവത്തിൽ നാടകീയമായ മറ്റൊരു വഴിത്തിരിവ് നടന്നിരിക്കുകയാണ്. തർക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ എസ് ശരത്കുമാറിന്റെ പേരിലാണ് ഇപ്പോൾ ഉള്ളത്. ഈ രണ്ടു വസ്തുവും വസന്ത വാങ്ങുന്നത് 2007ലാണ്. അന്ന് ശരത്കുമാറിന് എട്ടുവയസ്സ് മാത്രമായിരുന്നു പ്രായം. ഈ രണ്ടു വിവരങ്ങളും കാണിച്ച് വില്ലേജ് ഓഫിസിൽ നിന്നു വിവരാവകാശ രേഖ കിട്ടുന്നതാണ്. എന്നാൽ ഇതേ ഭൂമി മറ്റു മൂന്നു പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നു വിവരാവകാശ രേഖ രാജനു നൽകിയത് നേരത്തെ പുറത്തു വന്ന വിവരമാണ്. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപ്പോരാട്ടംനടത്തിയത്.
രാജനും കുടുംബവും താമസിച്ചിരുന്ന അതിയന്നൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 21 റീസർവേ 852/16 ലെ നാലു സെന്റാണ് വസന്തയുടെ പേരിലുള്ളത്. സമീപത്തെ 852/17, 852/18ലെ എട്ടു സെന്റ് ഭൂമി എ.എസ്. ശരത്കുമാറിന്റെ (വസന്തയുടെ ചെറുമകൻ) പേരിൽ ആണ് ഉള്ളത്. നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നു രാജനു നേരത്തെ ലഭിച്ച രേഖയിൽ ഇതേ ഭൂമി വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ എസ്. സുകുമാരൻ നായർ, കെ. കമലാക്ഷി, കെ. വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണു രാജൻ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയത് എന്നാണ് നിഗമനം.പട്ടയം ലഭിച്ചയാൾ ഭൂമി ഉപേക്ഷിച്ചു പോയതിനാൽ, ഈ ഭൂമിയിൽ താമസിക്കാനും താലൂക്ക് ഓഫിസിൽ തന്റെ പേരിൽ പട്ടയം ലഭിക്കാൻ അപേക്ഷ നൽകാനും രാജനു നിയമോപദേശം ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്.
വെൺപകൽ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിൽ ഉടസ്ഥർക്കു പട്ടയം നൽകുന്നത് 1989ലായിരുന്നു. പത്തുവർഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നൽകിയത്. ആദ്യ ഉടമകൾ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു.തെറ്റായ രേഖ നൽകിയ നെയ്യാറ്റിൻകര താലൂക്ക് ഓഫിസ് ഇതോടെ പ്രതിക്കൂട്ടിലാകുകയും ചെയ്തു. രാജൻ–അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങൾ ലഭിച്ചതു കൊണ്ടാണെന്നു വ്യക്തമാവുന്നു. ഇപ്പോൾ ലഭിച്ച ഉത്തരങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിൽ മറ്റൊരാളിന്റെ ഭൂമിയിൽ അച്ഛൻ താമസമാക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും വ്യക്തമാക്കുന്നത്,
ഒഴിഞ്ഞു കിടന്ന ഭൂമിയിൽൽ രാജൻ ഷെഡ് നിർമിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുൻപായിരുന്നു. മാസങ്ങൾക്കുശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതറിഞ്ഞ രാജൻ സെപ്റ്റംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നത്.
തെറ്റായ വിവരം നൽകിയത് ഉദ്യോഗസ്ഥർ എന്നാണ് രാജനെ മക്കൾ പറയുന്നത്. അതുകൊണ്ടുതന്നെ നടപടി വേണമെന്നും രാജന്റെ മക്കൾ ആവശ്യപ്പെടുന്നു.
ഞങ്ങൾ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്കു ഭൂമിയിലെന്നാണ് അച്ഛൻ കരുതിയിരുന്നത്. ഞങ്ങളും അങ്ങനെ തന്നെ. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളിൽ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. അവർക്കെതിരെയും നടപടി വേണം. സർക്കാരിന്റെ ഇതുവരെയുള്ള നടപടികളിൽ പൂർണ തൃപ്തരാണ്.അതേസമയം തഹസിൽദാർ പറയുന്നത് ഇങ്ങനെയാണ്.ദമ്പതികൾ പൊള്ളലേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ രേഖകൾ പരിശോധിച്ചു വരുന്നു. വസ്തുവിന്റെ ഉടമയാരെന്ന് ഉറപ്പിച്ചു പറയണമെങ്കിൽ എല്ലാ രേഖകളും പൂർണമായും പരിശോധിക്കണം. താലൂക്ക് ഓഫിസിൽ നിന്നും തെറ്റായ വിവരം വിവരാവകാശത്തിലൂടെ നൽകിയതു ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യവുംഅന്വേഷിക്കുമെന്നും തഹസിൽദാർ അജയകുമാർ പറഞ്ഞു. ഏതായാലും വസ്തുവിനെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്ന വിവരം ഏറെ ഞെട്ടൽ ഒഴിവാക്കുന്നതാണ്. ബസന്ത് എന്തുമാത്രം കള്ളത്തരങ്ങൾ ആണ് കാണിക്കുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha