വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി ; കേസില്‍ പുനര്‍വിചാരണക്ക് ഉത്തരവ്; തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു. എന്നാൽ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണക്ക് കോടതി ഉത്തരവിടുകയായിരുന്നു . വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരായി സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത് .
വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു സര്‍ക്കാര്‍ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നന്നത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി . പ്രതികള്‍ക്കെതിരെ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സര്‍കാര്‍ വ്യക്തമാക്കി. സാക്ഷി മൊഴികളും തെളിവുകളും കൃത്യമായി വിചാരണക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചു . അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പാളിച്ച വിധി എതിരാകാന്‍ കാരണമായെന്നും സര്‍ക്കാര്‍ വാദമുയർത്തി . കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല എന്നതും പിഴവ് തന്നെയാണ് . ഡി എന്‍ എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു . വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്ക്കോടതി പ്രതികളെ വെറുതെ വിടുന്നത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ സമ്മതിച്ചു
https://www.facebook.com/Malayalivartha