ഏഴുപേരുള്ള സെല്ലില്‍ ഒരാള്‍ എങ്ങനെയാണ് തൂങ്ങി മരിക്കുന്നതെത്; പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ; പോലീസ് വാദം ഇങ്ങനെ

പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് . ഏഴുപേരുള്ള സെല്ലില്‍ ഒരാള്‍ എങ്ങനെയാണ് തൂങ്ങി മരിക്കുന്നതെന്നാണ് കുടുംബം ഇപ്പോൾ ചോദിക്കുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കളക്ടര്‍ക്കു പരാതി നല്കി കഴിഞ്ഞു .കുറ്റിയില്‍താഴം കരിന്പയില് ഹൗസില്‍ ബീരാന് കോയ (59) ആണ് കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം നടന്നത് . ജയിലിലെ സെല്ലുകളില്‍ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരായിരുന്നു ഈ സംഭവം കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്തു തോര്‍ത്ത് ഉപയോഗിച്ചു സെല്ലിന്റെ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നുവെന്നു ജയിലധികൃതര്‍ ഉയർത്തുന്ന വാദം . അസ്വാഭാവിക മരണത്തിനു കസബ പോലീസ് കേസെടുത്തിട്ടുണ്ട്.ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസില്‍ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. മൃതദേഹം ജയിലില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി കഴിഞ്ഞു .
https://www.facebook.com/Malayalivartha