Widgets Magazine
23
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ: ആത്മഹത്യയല്ല, ദുരൂഹത ശക്തം; വിദേശത്തുള്ള നിതീഷിന് ലുക്ക് ഔട്ട് നോട്ടീസ്


അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച


ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...


നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...


വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?

തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറിനും ഷജിത്തിനും ജാമ്യമില്ല... പൊതു റോഡിൽ മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവ്...

06 JANUARY 2021 01:23 PM IST
മലയാളി വാര്‍ത്ത

തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറിനും ഷജിത്തിനും ജാമ്യമില്ല. റിമാൻ്റിൽ കഴിയുന്ന ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. പൊതു റോഡിൽ മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവിട്ടു. അതേ സമയം ആയുധധാരികളായ കൊല്ലപ്പെട്ടവരിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി സ്വയരക്ഷക്കായി നടത്തിയ പ്രത്യാക്രമണത്തിൽ മരണം സംഭവിച്ചതാണെന്ന പ്രതികളുടെ വാദം വിചാരണ വേളയിൽ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി വിലയിരുത്തി. കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ ആരംഭിക്കാനുള്ള കേസിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ സാക്ഷി മൊഴികൾ വിചാരണയിൽ തിരുത്തിച്ച് സാക്ഷികളെ കൂറുമാറ്റിച്ച് പ്രതിഭാഗം ചേർത്ത് വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ട്. തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ സാക്ഷി വിസ്താര വിചാരണക്ക് പ്രതിക്കൂട്ടിൽ പ്രതികളെ ലഭ്യമാകാത്ത സ്ഥിതി സംജാതമാകും. സമാനമായ കുറ്റകൃത്യങ്ങൾ പ്രതികൾ ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

2020 തിരുവോണത്തലേന്ന് ഉത്രാട ദിനമായ ആഗസ്റ്റ് 30ന് അർദ്ധ രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ആയുധങ്ങൾ കൈവശം വച്ച് ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. തേമ്പാംമൂട് വച്ച് നടന്ന അക്രമ സംഭവത്തിൽ സിസിറ്റിവി ഫൂട്ടേജിൽ മാരകയാധുങ്ങളായ വാളുകൾ ഉപയോഗിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തിയ വെട്ടും കുത്തും പ്രകടമായി കാണാൻ കഴിയുന്നതാണ്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയൂൽ നിസാം മൻസിലിൽ മിഥിലാജ് (30) , ഡിവൈഎഫ്ഐ കലുങ്കിൽ മുഖം യൂണിറ്റ് പ്രസിഡൻറ് കലുങ്കിൽമുഖം ബിസ്മി മൻസിലിൽ ഹഖ് മുഹമ്മദ് (24) എന്നിവരാണ് അർദ്ധരാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ആഗസ്റ്റ് 13 ന് പ്രതികളിലൊരാളായ സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും ആക്രമിച്ച് തടികൊണ്ടടിച്ചതാണ് തിരിച്ചടി നൽകാൻ കാരണമായതെന്ന് എന്ന മൊഴിയാണ് അറസ്റ്റിലായ പ്രതികൾ പോലീസിന് ആവർത്തിച്ചു നൽകിയിരിക്കുന്നത്. പ്രതികാരം ചെയ്യണമെന്ന് അന്ന് തീരുമാനിച്ചത് കൊണ്ടാണ് പോലീസിൽ അന്ന് പരാതിപ്പെടാത്തതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് പോലീസ് വിശദീകരിക്കുന്നത്. അതേ സമയം വ്യക്തിപരമായുള്ള വിരോധത്താൽ നടന്ന സംഘട്ടനത്തെ പോലീസ് ഇടത് പക്ഷ സർക്കാരിൻ്റെ ആജ്ഞയനുസരിച്ച് രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോൺഗ്രസ് പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോപണമുയർന്നു. നിക്ഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സംസ്ഥാനമൊട്ടാകെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ജംഗ്ഷനുകൾക്ക് സമീപം വച്ചാണ് ഉപവാസ സമരം നടത്തിയത്.
കേസിൽ പ്രതികളായി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത്ത് (27) , പുല്ലമ്പാറ മുക്കൂടിൽ ചരുവിള പുത്തൻ വീട്ടിൽ അജിത് (27) , തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41) , മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതികുമാർ (46) , തേമ്പാമൂട് സ്വദേശി അൻസർ (40) , മദപുരം സ്വദേശി ഉണ്ണി (44) , മദപുരം സ്വദേശി പ്രീജ എന്നിവരെ സെപ്റ്റംബർ 1ന് പോലീസ് അറസ്റ്റ് ചെയ്തു. സജീവ് , സനൽ എന്നിവരെ സെപ്റ്റംബർ 4ന് അറസ്റ്റ് ചെയ്തു.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും ഉന്നത തലത്തിലുള്ള ഗൂഡാലോചനയുണ്ടായെന്നും പോലീസ് വ്യക്തമാക്കുന്നു. രാഷ്ട്രീയമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യ നാലു പ്രതികളുടെ റിമാൻറ് റിപ്പോർട്ടിൽ പോലീസ് പറയുന്നു. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെത്തുടർന്ന് ഉടലെടുത്ത പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഇതിൻ്റെ തുടർച്ചയായി ഏപ്രിൽ 4 ന് ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഫീനെ നജീബ് , അജിത് , ഷജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആക്രമിച്ചു. പിന്നീട് മെയ് 25 ന് ഡിവൈഎഫ്ഐഐ പ്രവർത്തകൻ ഫൈസലിന് നേരെയും കൊലപാതക ശ്രമമുണ്ടായി. അഗസ്റ്റ് 30 ന് കൊല്ലപ്പെട്ട ഹഖ് മുഹമ്മദിൻ്റെ ബന്ധുവാണ് ഫൈസൽ. ഫൈസൽ വധശ്രമക്കേസിൽ കോൺഗ്രസ് പ്രവർത്തകരായ ഇവർ അറസ്റ്റിലായതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം.
കൊല്ലപ്പെട്ടവർ സ്വയ രക്ഷക്കായി ആയുധം കരുതിയിരിക്കാമെന്ന് സെപ്റ്റംബർ 4 ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇരുവിഭാഗത്തിൻ്റെ കൈയ്യിലും ആയുധമുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തോടായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഎസിനെ അനുസ്മരിച്ച് സുരേഷ് ഗോപി  (14 minutes ago)

ഐടിഐ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (19 minutes ago)

ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി  (24 minutes ago)

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു  (29 minutes ago)

വി.എസിന്റെ ആ ചോദ്യം കേട്ട് ചാക്കോച്ചനും പേഴ്‌സണല്‍ സ്റ്റാഫും ചിരിച്ചുപോയി  (34 minutes ago)

അപ്പാര്‍ട്ട്‌മെന്റിലെ നാലാംനിലയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം  (40 minutes ago)

ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (46 minutes ago)

അച്ഛന്റെ ജോലിക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി  (54 minutes ago)

റോഡരികില്‍ കുഴഞ്ഞുവീണ യുവതിക്ക് സിപിആര്‍ നല്‍കി രക്ഷപ്പെടുത്തിയ യുവാവിനെതിരെ പീഡന പരാതി  (1 hour ago)

കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം മമ്മൂട്ടി വേണ്ടന്ന് വച്ചത് വി എസ് പറഞ്ഞ ഒറ്റവാക്കില്‍  (3 hours ago)

ശിവഗംഗ കസ്റ്റഡി മരണം: ഏഴരലക്ഷത്തിന് പുറമെ കുടുംബത്തിന് 25 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു  (4 hours ago)

വി എസ് എന്ന രണ്ടക്ഷരം ജനങ്ങളുടെ മനസില്‍ തന്നെയുണ്ടാവും; ചിലര്‍ക്കുവേണ്ടി മാത്രം കാലം കാത്ത് വയ്ക്കുന്ന നീതിയാണത്; അനുസ്മരിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

വി എസ് പ്രവർത്തിച്ചത് കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി തൊഴിലാളി വർഗ്ഗത്തിന് വേണ്ടി; യഥാർത്ഥ തൊഴിലാളി നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി  (4 hours ago)

സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1823 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

Malayali Vartha Recommends