തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ നാലരയോടെ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു; വൻ ദുരന്തം ഒഴിവായത് ആ കാരണത്താൽ

തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ നാലരയോടെ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു . ലോറി മറിഞ്ഞില്ല എന്നതാണ് ആശ്വാസം. മാത്രമല്ല ടാങ്കറിനു ചോര്‍ച്ച സംഭവിക്കാതിരുന്നതും വന്‍ദുരന്തം ഒഴിവാകാൻ കാരണമായി . അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ച അവസ്ഥയായിരുന്നു . അപകടമുണ്ടായത് തിരുവനന്തപുരം കിളിമാനൂരില്‍ സംസ്ഥാന പാതയില്‍ പുളിമാത്തിനും പൊരുന്തമണ്ണിനും ഇടയില്‍ വച്ചായിരുന്നു. പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയിലെ പ്ലാന്റില്‍ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. . ഇടിയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അപകടത്തില്‍പ്പെട്ടത് ടാങ്കറാണെന്ന് അറിഞ്ഞതോടെ പരിഭ്രാന്തരായി. പിന്നീട് ഫയര്‍ഫോഴ്സിനെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു . വെഞ്ഞാറമൂട് നിന്നും ഫയര്‍ഫോഴ്സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ടാങ്കര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് .
https://www.facebook.com/Malayalivartha


























