കോടിയേരിയില്‍ വ്യാപക ആക്രമണം; വീടിനും കൂത്തുപറമ്പ് രക്തസാക്ഷി മധു സ്മാരക മന്ദിരത്തിനും നേരെ ആക്രമണം; ആര്.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം

കോടിയേരിയില്‍ വ്യാപക ആക്രമണം. വീടിനും കൂത്തുപറമ്പ് രക്തസാക്ഷി മധു സ്മാരക മന്ദിരത്തിനും നേരെ അക്രമം നടത്തി . കോടിയേരി വയല്‍ പ്രദേശത്തെ സി.എച്ച്. സത്യനാഥെന്റ 'തണല്‍' വീടിൻറെയും സി.പി.എം അനന്തോത്ത് ബ്രാഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്ന മധു സ്മാരക മന്ദിരത്തിെന്റയും ജനല്‍ചില്ലുകളാണ് ചൊവ്വാഴ്ച പുലര്‍ച്ച തകര്‍ത്തത്. ഇടയില്‍ പീടികയിലെ സി.പി.എം കൊടിമരവും നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .ചൊവ്വാഴ്ച പുലര്‍ച്ച 12.15ഓടെ ബൈക്കുകളിലെത്തിയ സംഘമാണ് സത്യനാഥെന്റ വീടാക്രമിച്ചത്. മുഴുവന്‍ ജനല്‍ ചില്ലും തകര്‍ക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ കേടുവരുത്തി . ഇതേ സംഘം മധുസ്മാരകത്തിന് മുന്നിലെ ജനല്‍ചില്ലുകൾ തകര്‍ത്തു. തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി കാമറയില്‍ അക്രമത്തിെന്റ ദൃശ്യം പതിഞ്ഞു . കോടിയേരി മേഖലയില്‍ മൂന്നു ദിവസത്തിനിടയില്‍ തുടര്‍ച്ചയായുണ്ടാവുന്ന നാലാമത്തെ ആക്രമണമാണിത്. ആര്.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിക്കുകയുണ്ടായി
മഹിള അസോസിയേഷന് നേതാവും തലശ്ശേരി നഗരസഭ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ എം.പി. നീമയുടെ വീടിനുനേരെയും ബോംബേറുണ്ടായി . മമ്ബള്ളിക്കുന്നില് ബോംബേറിലും അക്രമത്തിലും കോടിയേരി പബ്ലിക് ലൈബ്രറി പരിസരത്തുണ്ടായ മര്‍ദനത്തിലുമായി അഞ്ചുപേര്‍ക്ക് പരിക്കേറ്റു . സി.പി.എമ്മിനെ പ്രകോപിപ്പിച്ച് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അക്രമമുണ്ടായ വീടും പാര്‍ട്ടി ഓഫിസും നേതാക്കളായ എ.എന്‍. ഷംസീര്‍ എം.എല്‍.എ, സി.കെ. രമേശന്, വി.പി. വിജേഷ്, പി.പി. ഗംഗാധരന് എന്നിവര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha