Widgets Magazine
24
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ: ആത്മഹത്യയല്ല, ദുരൂഹത ശക്തം; വിദേശത്തുള്ള നിതീഷിന് ലുക്ക് ഔട്ട് നോട്ടീസ്


അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച


ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...


നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...


വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?

ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശോഭാ ജോണടക്കം 8 പ്രതികൾക്ക് മേൽ സെഷൻസ് കോടതി കുറ്റം ചുമത്തി 

07 JANUARY 2021 07:47 AM IST
മലയാളി വാര്‍ത്ത

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോൺ അടക്കം എട്ടു പ്രതികൾക്ക് മേൽ സെഷൻസ് കോടതി കുറ്റം ചുമത്തി. തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശോഭ ജോൺ സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വിചാരണ കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്.

 

കുറ്റം ചുമത്തിയ ശേഷം ജയിലിലേക്ക് തിരിച്ചയച്ച കേസിലെ ഒന്നും മൂന്നും നാലും പ്രതികളായ കേപ്പൻ അനിക്കും ശോഭാ ജോണിനും ചന്ദ്ര ബോസിനും പ്രൊഡക്ഷൻ വാറണ്ടയക്കാൻ കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളെയും ജനുവരി 13 ന് വീണ്ടും ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. 2010 ൽ പോലീസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷം 2020 ൽ യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ലാതെ വിടുതൽ ഹർജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി.

 

ശോഭാ ജോണും കേപ്പൻ അനിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ബംഗ്ളുരുവിലടക്കം പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ - വടക്കൻ പറവൂർ പീഢന കേസിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. 

 

വിനീഷ് കൊലക്കേസിൽ വിചാരണ ഷെഡ്യൂൾ ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ശോഭ വിടുതൽ ഹർജിയുമായി എത്തിയത്. വിചാരണക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്താനിരിക്കെയാണ് വിടുതൽ ഹർജിയെന്ന അടവു തന്ത്രം ശോഭാ ജോൺ പുറത്തെടുത്തത്.

 

2010 ൽ പോലിസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷമാണ് ശോഭ വിടുതൽ ഹർജി സമർപ്പിച്ചത്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാലും തന്നെ ശിക്ഷിക്കാൻ തനിക്കെതിരെ നിയമ സാധുതയുള്ള തെളിവില്ലാത്തതിനാലും തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്നായിരുന്നു ശോഭയുടെ ഹർജിയിലെ ആവശ്യം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയത്.

 

പ്രതികൾ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന തെളിവുകൾ കോടതി മുമ്പാകെ ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്.


2015 മാർച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയിൽ ഹാജരാകാതെ മുങ്ങി ഒളിവിൽ പോയി. തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കൽ വൈകിപ്പിച്ചത്. തുടർന്നാണ് ശോഭ വിടുതൽ ഹർജിയെന്ന അടവു തന്ത്രം പയറ്റി നോക്കാനായി പുറത്തെടുത്തത്.

 


കേരള പോലീസിൻ്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിൻ്റെ കൂട്ടാളിയും നിലവിലെ ഭർത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനിയെന്ന അനിൽകുമാർ , ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി. രാജേന്ദ്രൻ , ശോഭാ ജോൺ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ.

 


2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകൾ , മണൽ ലോറികൾ , ക്വാറി - മണ്ണ് മാഫിയ തുടങ്ങിയവരിൽ നിന്നും ഗുണ്ടാ പിരിവ് , കൂലിത്തല്ല് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയുമായിരുന്നു ആൽത്തറ വിനീഷ്.


ഇയാൾ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പോലീസ് കമീഷണറുടെ മുന്നിൽ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടൻ ശോഭാ ജോണിൻ്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകൽ കമീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.

 

വെട്ടു കൊണ്ടോടിയ വിനീഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിൻ്റെ കരിങ്കൽ മതിൽ ചാടിക്കടന്നെങ്കിലും ഗുണ്ടകൾ സംഘം ചേർന്ന് വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


കമ്മീഷണറാഫീസിലെ ഒരു സർക്കിൾ ഇൻസ്പെക്ടറാണ് വിനീഷിനെ സ്കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലിൽ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു.

 

എന്നാൽ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാൻ പറ്റില്ലെന്നും കാഷ്യർ അറിയിച്ച ഉടൻ വാൾ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേൽപ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്സിൽ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി.


നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തിൽ ചേർത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ച് അവർക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തൻ്റെ വരുതിയിൽ നിർത്തുന്നതിൽ വിരുതനായിരുന്നു വിനീഷ്.


നഗരത്തിൽ ശോഭാ ജോൺ' നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സിൽ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭർത്താവ് കേപ്പൻ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതിൽ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിൻ്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.

 

 


വരാപ്പുഴയിലെയും വടക്കൻ പറവൂരിലെയും മൈനർ പെൺകുട്ടികളെ ബംഗ്ളുരുവിൽ അടക്കം കൊണ്ടുപോയി പെൺവാണിഭം നടത്തിയതിന് ചാർജ് ചെയ്യപ്പെട്ട പറവൂർ - വരാപ്പുഴ പീഡനക്കേസുകളിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും കേപ്പൻ അനിയും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. പീഡനക്കേസിൽ സിനിമാ താരം ബെച്ചു റഹ്മാൻ ശോഭയുടെ കൂട്ടു പ്രതിയാണ്. 30 പീഡന കേസുകളിൽ ഇനിയും വിചാരണ നടക്കേണ്ടതായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലിതര്‍പ്പണത്തിന് ഒരുങ്ങി പിതൃഘട്ടങ്ങള്‍  (8 hours ago)

ഭാര്യയും കാമുകനും ഒളിവില്‍  (8 hours ago)

ഇന്ത്യപാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്കാണ് നീങ്ങിയിരുന്നതെന്ന് ട്രംപ്  (8 hours ago)

ഉദ്യോഗസ്ഥയായ ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

മലയാളി വനിതാ ഡോക്ടര്‍ യുഎഇയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍  (8 hours ago)

എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി  (8 hours ago)

ആലുവ പാലസില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇങ്ങനെ  (8 hours ago)

വിഎസിനെ അനുസ്മരിച്ച് സുരേഷ് ഗോപി  (9 hours ago)

ഐടിഐ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ ക്രൂരമായി മര്‍ദിച്ച് മുടിയില്‍പ്പിടിച്ച് വലിച്ചിഴച്ച് രോഗി  (9 hours ago)

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു  (9 hours ago)

വി.എസിന്റെ ആ ചോദ്യം കേട്ട് ചാക്കോച്ചനും പേഴ്‌സണല്‍ സ്റ്റാഫും ചിരിച്ചുപോയി  (9 hours ago)

അപ്പാര്‍ട്ട്‌മെന്റിലെ നാലാംനിലയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (9 hours ago)

അച്ഛന്റെ ജോലിക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി  (9 hours ago)

Malayali Vartha Recommends