സന്നിധാനത്ത് കോവിഡ് പരിശോധന കൂടുതല്‍ ശക്തമാക്കി... വരും ദിവസങ്ങളില്‍ സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ്

സന്നിധാനത്ത് കോവിഡ് പരിശോധന കൂടുതല്‍ ശക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനായി കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. ഭക്തര്‍, ജീവനക്കാര്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം സന്നിധാനത്ത് 78 പേരുടെ സാംപിള്‍ ശേഖരിച്ച് കോവിഡ് പരിശോധന നടത്തി.
എല്ലാവരും നെഗറ്റീവ് ആയിരുന്നു. നിലയ്ക്കലില്‍ 44 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ ഒരാള്‍ മാത്രമാണ് പോസിറ്റീവ്. വരും ദിവസങ്ങളില്‍ സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
0
https://www.facebook.com/Malayalivartha























