തിരൂരങ്ങാടിയില്‍ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരൂരങ്ങാടിയില്‍ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പള്ളിപ്പടി കൊട്ടേക്കാടന്‍ ഇബ്രാഹീം ബാദുഷയുടെ മകന്‍ ജാസില്‍ ബാദുഷാണ് (ഒമ്പത്) മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നത്.
റോഡിന് എതിര്‍വശത്തുള്ള ബന്ധുവീട്ടില്‍നിന്ന് തിരിച്ചുവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോട്ടക്കല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha






















