അമ്മയെ വെടിവെച്ചു കൊന്ന വിവരം അയല്‍ക്കാരെ ആദ്യം അറിയിച്ചത് ഒന്നാംക്ലാസുകാരന്‍.... അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുരുന്ന് ഒന്നുമറിയാതെ കളിക്കുന്ന കാഴ്ച കണ്ട് നാട്ടുകാര്‍ ഒന്നടങ്കം വിതുമ്പി

അമ്മയെ വെടിവെച്ചു കൊന്ന വിവരം അയല്‍ക്കാരെ ആദ്യം അറിയിച്ചത് ഒന്നാംക്ലാസുകാരന്‍.... അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുരുന്ന് ഒന്നുമറിയാതെ കളിക്കുന്ന കാഴ്ച കണ്ട് നാട്ടുകാര്‍ ഒന്നടങ്കം വിതുമ്പി. ച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോള്‍ അനാഥമായത് 6 വയസുകാരന്‍. കാനത്തൂര്‍ ഗവ.യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സി.കെ.അഭിഷേക്. അമ്മയെ അച്ഛന്‍ വെടിവച്ചു കൊന്നു എന്ന വിവരം അടുത്ത വീട്ടുകാരെ ആദ്യം അറിയിച്ചത് അഭിഷേകായിരുന്നു.എങ്കിലും കാര്യത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് അഭിഷേകിനു ബോധ്യമായിരുന്നില്ല. കൊലപാതകം നടന്ന വീട്ടില്‍ ആളുകള്‍ തടിച്ചുകൂടിയപ്പോഴും അഭിഷേക് അയല്‍ വീട്ടിലായിരുന്നു.
ഈ വര്‍ഷമാണ് കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തതെങ്കിലും കോവിഡ് കാരണം ക്ലാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാനുള്ള സൗകര്യവും വീട്ടിലെ സാഹചര്യങ്ങളില്‍ ഈ 6 വയസുകാരനു ലഭിച്ചില്ല. മരണപ്പെട്ട ബേബി ശാലിനിയുടെ സഹോദരനെത്തി കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇനി ഇവരുടെ സംരക്ഷണത്തിലായിരിക്കും കുട്ടി വളരുക. ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് കയറിപ്പോയ വിജയന്‍ വീണ്ടും വെടിയുതിര്‍ത്തത് പരിഭ്രാന്തിക്കിടയാക്കി. ആദ്യ വെടിയൊച്ച മുഴങ്ങി 15 മിനിറ്റിനു ശേഷമാണ് രണ്ടാമത്തെ വെടിയൊച്ച മുഴങ്ങിയത്.
"
https://www.facebook.com/Malayalivartha



























