Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എം.സി റോഡിലെ ഗതാഗതം തടസപ്പെടുത്തി ഗുണ്ടാ വിളയാട്ടം: രണ്ടു പ്രതികളെ പൊലീസ് പിടികൂടി

10 JANUARY 2021 09:58 AM IST
മലയാളി വാര്‍ത്ത

കടന്നു പോകാൻ സൈഡ് കൊടുത്തില്ലന്നാരോപിച്ച് ലോറിയെ പിൻതുടർന്ന് തടഞ്ഞ് നിർത്തുകയും ലോറി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കോണ്ട് പോവുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംക്രാന്തി പെരുമ്പായിക്കാട് കണ്ണച്ചാൽ വീട്ടിൽ ബിന്റോ (21), പേരൂർ അമ്പനാട്ട് വീട്ടിൽ സോബിൻ (27) എന്നിവരെയാണ് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എം.സി റോഡിലെ ഗതാഗതം തടസപ്പെടുത്തിയ പ്രതികൾ ഏറ്റുമാനൂരിലെ ബാറും, മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗവും അടിച്ചു തകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു.


ഇന്നലെ വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ ഏറ്റുമാനൂർ 101 കവലയിലായിരുന്നു സംഭവം. പുനലൂരിൽ ലോഡ് ഇറക്കി ഏറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ പലതവണ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിട്ടു കഴിയാതെ വന്നു.ഇതിൽ പ്രകോപിതരായ പ്രതികൾ നൂറ്റോന്ന് കവലയിൽ വച്ച് ലോറിയെ മറികടന്ന് നടുറോഡിൽ ലോറി തടഞ്ഞ് നിർത്തി ലോറി ഡ്രൈവറെ മർദിക്കുകയും ലോറിയുടെ താക്കോൽ ഊരിക്കോണ്ട് പോവുകയുമായിരുന്നു. ഇതിനിടെ ചോദ്യം ചെയ്ത മറ്റൊരു ലോറിയുടെ താക്കോലും പ്രതികൾ ഊരിയെടുത്തു. നടുറോഡിൽ നിന്നു ലോറി മാറ്റാൻ കഴിയാതെ വന്നതോടെ എം സി റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. സംഭവമറിഞ്ഞ് എത്തിയ ഏറ്റുമാനൂർ പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ പ്രതികൾ ഏറ്റുമാനൂരിലെ ബാറിൽ അടിപിടിയുണ്ടാക്കി. ഇത് അറിഞ്ഞു സ്ഥലത്ത് എത്തിയ ഏറ്റുമാനൂർ എസ്.ഐ മനു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി. ഇവിടെ നിന്നും താക്കോൽ തിരികെ വാങ്ങി വന്ന് ലോറി റോഡിൽ നിന്നും മാറ്റുകയുമായിരുന്നു. ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പൊലീസ് പ്രതികളെയുമായി എത്തി. ഇവിടെ എത്തിയ പ്രതികൾ അക്രമാസക്തരാകുകയും, അത്യാഹിത വിഭാഗം അടിച്ചു തകർക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ ആശുപത്രിയിലും ബഹളമുണ്ടാക്കുയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends