കന്യാകുമാരി ദേശീയ ടൂറിസം മേഖലയില്‍ അഗ്‌നിബാധ... തീപിടിത്തത്തില്‍ എഴുപതോളം കടകള്‍ കത്തി നശിച്ചു

കന്യാകുമാരി ദേശീയ ടൂറിസം മേഖലയില്‍ അഗ്‌നിബാധ . ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ എഴുപതോളം കടകളാണ് കത്തിനശിച്ചത് . കളിപ്പാട്ടങ്ങള്‍, പൂജാ സാധനങ്ങള്‍ എന്നിവ വിറ്റിരുന്നവയും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കടകളാണ് പൂര്‍ണമായും കത്തിനശിച്ചത്.
വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും കാറ്റില്‍ പടര്‍ന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കാന്‍ നാലുമണിക്കൂറിലേറെ പരിശ്രമ വേണ്ടി വന്നു വേണ്ടിവന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ ശരവണ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ആളപായമില്ല. ആദ്യ കടയില്‍ തീപ്പിടിത്തം ഉണ്ടായപ്പോള്‍ തന്നെ കടകള്‍ക്ക് പുറത്ത് ഉറങ്ങിക്കിടന്നവര്‍ ഉണര്‍ന്ന് രക്ഷപെട്ടു .ചെറുകിട കച്ചവടക്കാരുടെ ലക്ഷങ്ങളുടെ വിലയുള്ള വസ്തുക്കളാണ് കത്തിനശിച്ചത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























