Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കുഞ്ഞാലിക്കുട്ടിയുടെ മോഹങ്ങള്‍ പൂവണിയുമോ ?കുഞാപ്പക്കെതിരെ പാണക്കാട് പടയൊരുക്കം: ഓടിയില്ലെങ്കില്‍ ഓടിക്കും

10 JANUARY 2021 11:52 AM IST
മലയാളി വാര്‍ത്ത

നിയമസഭയിലേക്ക് മത്സരിക്കുന്ന പി.കെ. കുഞ്ഞാലികുട്ടിയെ വെട്ടി നിരത്താന്‍ പാണക്കാട് വീട്ടില്‍ നിന്നു തന്നെ ചരടുവലികള്‍ തുടങ്ങി. യു ഡി എഫ് നേതൃത്വത്തെ മുന്‍മുനയില്‍ നിര്‍ത്തി പി.കെ.കുഞ്ഞാലിക്കുട്ടിയില്‍ നിന്നും അധികാരം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കേരള പുന:പ്രവേശനം ആദ്യം മുതല്‍ എതിര്‍ത്തയാളാണ് മുനവറലി ശിഹാബ് തങ്ങള്‍.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് മുസ്ലീം ലീഗ് ചോദിക്കുമെന്ന് യൂത്ത് ലീഗ് പരസ്യപ്രസ്താവന നടത്തിയത് ഈ സാഹചര്യത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള ധാരണ മുസ്‌ലിം ലീഗിനകത്തുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും അദേഹം മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടുതല്‍ സിറ്റ് ലീഗ് ചോദിക്കുമ്പോള്‍ സ്വാഭാവികമായും യു ഡി എഫിനുള്ളില്‍ പ്രതിസന്ധി വര്‍ധിക്കും. ലീഗിന്റെ അപ്രമാദിത്വം കാരണമാണ് ഇക്കുറി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ യു ഡി എഫ് പിന്നാക്കം പോകാന്‍ കാരണം ലീഗിന്റെ അമിതാവേശം കാരണമാണെന്ന് ആരോപണം നിലവിലുണ്ട്.



എവിടെയൊക്കെ എത്ര സീറ്റുകള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും മുനവറലി പറഞ്ഞു. കൂടുതല്‍ സീറ്റിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമോയെന്ന ചോദ്യത്തിന് മുമ്പ് കിട്ടിയിട്ടുണ്ടെന്നും മുനവ്വറലി പറഞ്ഞു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇതുവരെ ആലോചിട്ടില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം ചോദിച്ച് വാങ്ങാനാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് എത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് യൂത്ത് ലീഗ് നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍ ഉപ മുഖ്യമന്ത്രിയാവുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരിക്കുമാ എന്ന് കണ്ടറിയാം. ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് നല്‍കാന്‍ തീരുമാനമുണ്ടായാല്‍ യു ഡി എഫ് അധികാരത്തില്‍ വരാനുള്ള സാധ്യത കുറവാണ്.

കുഞ്ഞാലിക്കുട്ടിയെ പാര്‍ലെമെന്റംഗമാക്കി ഡല്‍ഹിയിലേക്ക് അയച്ചതു തന്നെ കേരളത്തില്‍ പിടിമുറുക്കാതിരിക്കാന്‍ വേണ്ടിയാണ്. ഡോ. എം കെ മുനീറിന്റെ നേത്യത്വത്തില്‍ കേരള നിയമസഭയില്‍ സ്ഥാനമുറപ്പിക്കാന്‍ നോക്കിയിരിക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കുഞ്ഞാലിക്കുട്ടിയോട് ലീഗിലെ പ്രധാന നേതാക്കള്‍ക്കൊനും ഇപ്പോള്‍ മതിപ്പില്ല. ലീഗിനുള്ളിലെ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചതായി പറയാം.

പാണക്കാട് തറവാട്ടില്‍ നിന്ന് തന്നെ കുഞ്ഞാലിക്കുട്ടിക്ക് എതിര്‍പ്പുയരുന്നത് ആദ്യത്തെ സംഭവമാണ്. ഒരു കാലത്ത് കുഞ്ഞാലിക്കുട്ടിയെ ലീഗിലെ നേതാക്കള്‍ക്കെല്ലാം ഭയമായിരുന്നു. മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹത്തോട് എതിര്‍പ്പുണ്ടെങ്കിലും തുറന്ന് പറയാന്‍ പേടിയാണ്. എന്നാല്‍ കെ.എം. ഷാജിയെ പോലുള്ളവര്‍ കുഞ്ഞാലികുട്ടിയില്‍ നിന്നും മാനസികമായി അകന്നതാണ് മറ്റ് നേതാക്കള്‍ക്ക് പ്രചോദനമായത്.

എം പി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ കലാപം സൃഷ്ടിച്ചതിന്റെ മാതൃകയില്‍ ലീഗിലും കലാപമുണ്ടാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങി. എം എല്‍ എമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് എതിര്‍ക്കാനാണ് ലീഗിലെ പുതിയ നീക്കം. കോണ്‍ഗ്രസ് ഹൈക്കമാന്റ് എടുത്ത പുതിയ തീരുമാനം ലീഗിനും ബാധകമാക്കാനാണ് ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends