ചെറുതുരുത്തിയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ചെറുതുരുത്തിയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പൈങ്കുളം അയ്യപ്പനെഴുതച്ഛന്‍ പടിക്ക് സമീപം താമസിക്കുന്ന കിഴക്കേ മേനത്ത് വീട്ടില്‍ ബാലന്റെ മകന്‍ രോഹിത് (26) ആണ് മരിച്ചത്. പൈങ്കുളം പാറക്കടവ് ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊന്നിച്ച് കാട്ടുപന്നിയെ പിടിക്കാന്‍ ലൈനില്‍നിന്ന് വൈദ്യുതി എടുത്ത് എര്‍ത്ത് കമ്പി വെച്ചിരുന്നു. ഇതില്‍ തട്ടിയാണ് മരണം സംഭവിച്ചത് എന്നാണ് സംശയിക്കുന്നത്. ചേലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ചെറുതുരുത്തി പൊലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























