അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചത് ദിവസങ്ങൾക്ക് മുൻപ്! അമ്മ കോവിഡ് പോസിറ്റീവായി വീട്ടിൽ ചികിത്സയിൽ; ബാങ്ക് ഓഫീസറായ യുവതി മാനസികമായി തകര്‍ന്നതോടെ കണ്ടെത്തിയ വഴി അമ്പരപ്പിക്കുന്നത്; കോവിഡ് വരാതിരിക്കാന്‍ അല്‍പം കടന്ന കൈ സ്വീകരിക്കുകയാണെന്ന് അവസാനമായി അവളെഴുതിയ ശേഷം ചെയ്തത്... അമ്പരന്ന് നാട്ടുകാർ

കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന വാണിയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. സഹ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു വാണ് താമസിച്ചിരുന്നത്.
കോവിഡ് വരാതിരിക്കാന്‍ അല്‍പം കടന്ന കൈ സ്വീകരിക്കുയാണെന്നും ഭയത്തെ അതിജീവിക്കാന്‍ കഴിയുന്നില്ലെന്നും വാണിയുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നു. ഹൈദരാബാദിലാണ് വാണിയുടെ കുടുംബാംഗങ്ങള്‍ ഉള്ളത്.
വാണിയുടെ അച്ഛന്‍ കോവിഡ് ബാധിച്ച് അടുത്തയിടെ മരിച്ചിരുന്നു. അമ്മയും കോവിഡ് പോസിറ്റീവായി ഹൈദരാബാദിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇത് വാണിയെ മാനസികമായി തകര്‍ത്തുകളഞ്ഞുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























