നെടുങ്കണ്ടത്ത് പിക്കപ്പ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്, പിക്കപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

പിക്കപ്പ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം താന്നിമൂട് തിരുവല്ലപ്പടിയില്‍ ആണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ജീപ്പ് ഭാഗികമായി തകര്‍ന്നു. പിക്കപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സിമന്റുമായി നെടുങ്കണ്ടം ഭാഗത്തേക്ക് പോയ ലോറിയും നെടുങ്കണ്ടത്ത് ഇറച്ചിക്കോഴിയെ ഇറക്കി തിരികെവന്ന പിക്കപ്പുമാണ് കൂട്ടിയിച്ചത്.
അമിത വേഗത്തിലായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് റോഡില്‍ വട്ടംകറങ്ങി ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി .പിക്കപ്പ് ജീപ്പില്‍ മൂന്നുപേരുണ്ടായിരുന്നെങ്കിലും െ്രെഡവര്‍ക്ക് മാത്രമാണ് നിസ്സാര പരിക്കേറ്റത്. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തകര്‍ന്നു.
വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന എത്തിയാണ് വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
https://www.facebook.com/Malayalivartha






















