പ്രതിസന്ധി മറികടക്കാനൊരുങ്ങി കെഎസ്ആര്‍ടിസി.... ഡബിള്‍ ഡക്കര്‍ ബസുകള്‍ വിവാഹാവശ്യത്തിന് വാടകയ്ക്ക് നല്‍കിയതിന് പിന്നാലെ ബസുകളില്‍ ചിലത് ചരക്കുവാഹനമായും ഫുഡ് ട്രക്കായും ഉപയോഗപ്പെടുത്താന്‍ തീരുമാനം

പ്രതിസന്ധി മറികടക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസുകള്‍ വിവാഹാവശ്യത്തിന് വാടകയ്ക്ക് നല്‍കിയതിന് പിന്നാലെ ബസുകളില്‍ ചിലത് ചരക്കുവാഹനമായും ഫുഡ് ട്രക്കായും ഉപയോഗപ്പെടുത്താന്‍ തീരുമാനം. നഷ്ടത്തില്‍ കിടക്കുന്ന കെ.എസ്.ആര്‍.ടി.സിയെ പലമാര്‍ഗങ്ങളിലൂടെ ലാഭത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.
മത്സ്യഫെഡ്, മില്‍മ എന്നിവയുമായി സഹകരിച്ച് മീന്‍വണ്ടിയായും ഫുഡ് ട്രക്കായും കെ.എസ്.ആര്‍.ടി.സി. വൈകാതെ നിരത്തിലെത്തും. പ്രധാന ഡിപ്പോകളിലെ ലോജിസ്റ്റിക് വാഹനങ്ങളെ (മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്) ചരക്കുവാഹനമായി മാറ്റും. 1.25 ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി ഈടാക്കുക.
"
https://www.facebook.com/Malayalivartha

























