'പ്രവാസികൾ നാടിന് അഭിമാനം - പ്രധാനമന്ത്രി. എന്തോ പണി വരുന്നുണ്ട് മക്കളേ.. കർഷകർ നാടിന് അഭിമാനമാണെന്ന് മൂപ്പര് പറഞ്ഞിട്ട് അധികം നാളായിട്ടില്ല...' ജോമോൾ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രവാസികളെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. പതിനാറാമത് പ്രവാസി ഭാരതീയ് ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിൽ സംസാരിച്ചത്. പ്രവാസികളുടെ വിദേശ രാജ്യങ്ങളിലെ സേവനങ്ങള്‍ മഹത്തരമാണെന്ന് മോദി പറഞ്ഞു. ഇന്ന് രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോദി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രവാസികൾ നാടിന് അഭിമാനം - പ്രധാനമന്ത്രി
എന്തോ പണി വരുന്നുണ്ട് മക്കളേ..
കർഷകർ നാടിന് അഭിമാനമാണെന്ന് മൂപ്പര് പറഞ്ഞിട്ട് അധികം നാളായിട്ടില്ല. നാടിന്റെ അഭിമാനമായ ആ കർഷകരൊക്കെ ഇന്ന് ദില്ലിയിലെ തെരുവുകളിൽ കൊടും തണുപ്പിൽ സമരം കിടക്കുകയാണ്...
പ്രവാസികൾ ജാഗ്രതൈ
https://www.facebook.com/Malayalivartha

























