വനപാലകര്‍ക്കു നേരെ കടുവയുടെ ആക്രമണം; റെയ്ഞ്ച് ഓഫീസര്‍ക്ക് പരിക്ക്

കടുവയെ കാട്ടിലേക്ക് തുരത്താന്‍ ഇറങ്ങിയ വനപാലകര്‍ക്കു നേരെ കടുവയുടെ ആക്രമണം. പുല്‍പ്പള്ളി കൊളവളളി മേഖലയിലാണ് സംഭവം. റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാറിനാണ് പരിക്കേറ്റത്.
പ്രദേശത്ത് ദിവസങ്ങളായി കടുവ ശല്യം ഉണ്ട്. ആട്, നായ എന്നിവയെ കൊന്നിരുന്നു. ഇതേതുടര്‍ന്ന് കൊളവള്ളി പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലായിരുന്നു. ഇതിനിടയിലാണ് കടുവയെ തുരത്താന്‍ വനപാലകര്‍ ഇറങ്ങിയത്. പരിക്കേറ്റ ശശികുമാറിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുമ്ബും ഇദ്ദേഹത്തിന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha






















