കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ച സംഭവം; യുവതിയെ ഭര്‍ത്താവ് കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും; കേസില്‍ പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് വനിതാ കമ്മീഷൻ

കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആരോപണ വിധേയയായ യുവതിയെ ഭര്‍ത്താവ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന ആരോപണമാണ് ഐജി അന്വേഷിക്കുക. തന്റെ അമ്മയ്‌ക്കെതിരെ ഉണ്ടായ പരാതി അടിസ്ഥാന വിരുദ്ധമാണെന്ന് യുവതിയുടെ ഇളയ മകന്‍ പറഞ്ഞിരുന്നു.
കേസില്‍ പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് വനിതാ കമ്മീഷനും രംഗത്ത് വന്നിരുന്നു. കേസ് എടുക്കുന്നതില്‍ പൊലീസ് ജാഗ്രത കാട്ടണമായിരുന്നുവെന്നും പരാതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടിയിരുന്നുവെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹീദ കമാല്‍ പറഞ്ഞു.
പൊലീസ് നിലപാടിനെതിരെ ശിശുക്ഷേമസമിതി ചെയര്‍പേഴ്സണ്‍ അഡ്വ.എന്‍ സുനന്ദയും രംഗത്ത് വന്നു. വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് എഫ്‌ഐആറില്‍ വന്നത് തെറ്റായിട്ടാണെന്നും പൊലീസിന്റെ ആവശ്യപ്രകാരം കൗണ്‍സിലിംഗ് നല്‍കുക മാത്രമാണ് ചെയ്തതെന്നും ചെയര്‍പേഴ്സണ്‍ പറയുന്നു. ശിശുക്ഷേമസമിതി ഒരു വിവരവും പൊലീസിന് നല്‍കിയിട്ടില്ലെന്നും പൊലീസ് സംഭവിച്ച പിഴവ് തിരുത്തണമെന്നും അഡ്വ.എന്‍ സുനന്ദ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















