കളിക്കല്ലേ കേട്ടോ... ഒറ്റയ്ക്ക് പ്രവര്‍ത്തകര്‍ക്ക് നേരെ കൈ ചൂണ്ടിയാല്‍ ആ കൈ ചുരുട്ടി കൂട്ടും; പൊലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്

പൊലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്. പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് വടകര അഴിയൂരില്‍ പൊലീസിനെതിരെ സി.പി.എം നേതാവ് പരസ്യമായി ഭീഷണി മുഴക്കിയത്.
പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ ചോമ്ബാല പൊലീസ് സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനാണ് ഭീഷണി മുഴക്കിയത്.
പാര്‍ട്ടി പ്രവര്‍ത്തകരെ കസ്റ്ററിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് ദയാനന്ദന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയും പൊലീസുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. 'കാക്കി കുപ്പായത്തിന്റെ മറവച്ച് എന്തും കാട്ടിക്കൂട്ടാമെന്നാണ് ധാരണയെങ്കില്‍ കാക്കി കുപ്പായം അഴിക്കുപ്പോള്‍ കൈകാര്യം ചെയ്യും. ഒറ്റയ്ക്ക് പ്രവര്‍ത്തകര്‍ക്ക് നേരെ കൈ ചൂണ്ടിയാല്‍ ആ കൈ ചുരുട്ടി കൂട്ടും. കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേല്‍ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്'- ഇത്തരത്തിലായിരുന്നു പാര്‍ട്ടി നേതാവിന്റെ ഭീഷണി.
https://www.facebook.com/Malayalivartha






















