ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥ ഇപ്പോള്‍ ഇതാണ്... പ്രമുഖ ഹോട്ടലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി പാലാരിവട്ടത്ത് ഒരു പ്രമുഖ ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച ജീവനക്കാരന്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശുചിമുറിയില്‍ മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആണ് ശ്രമിച്ചത്.
നാലു മണിയോടെ ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് ഇത് കണ്ടത്.ഇവര്‍ ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ പാലക്കാട് സ്വദേശിയും മറ്റൊരാളും മുറിയില്‍ കയറി വാതിലടച്ചു. കുറച്ച് സമയത്തിനകം പുറത്ത് ഇറങ്ങിയ ഇവര്‍ സംഭവം നിഷേധിച്ചതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha






















