പ്രശസ്ത ചലച്ചിത്ര നാടക നടി പാലാ തങ്കം അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നാടക നടി പാലാ തങ്കം (80) അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസി ആയിരുന്നു. 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ അത്രത്തോളം തന്നെ ചിത്രങ്ങളില്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയിലെ പാലാ അരുണാപുരത്ത് രാഘവന് നായരുടെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകളായി ജനിച്ച തങ്കം 12ആം വയസില്‍ ആലപ്പി വിന്‍സന്റിന്റെ കെടാവിളക്ക് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
https://www.facebook.com/Malayalivartha






















