കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു; ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

കോഴിക്കോട് ചെറുവണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആളവ പെരിഞ്ചേരി സ്വദേശി മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രാത്രി എട്ട് മണിയോടെ വീടിന് സമീപത്തുവെച്ചായിരുന്നു മനോജിന് വെട്ടേറ്റത്. വഴിയില്‍ നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കില്‍ എത്തിയ സംഘം വെട്ടുകയായിരുന്നു. പരിക്കേറ്റ മനോജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് മനോജിനെ വെട്ടിയതെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















