Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചങ്കിന് തീപിടിച്ചപ്പോള്‍... കടയ്ക്കാവൂരിലെ കൊടും ചതിയുടെ പിന്നാമ്പുറങ്ങള്‍ പുറത്തേയ്ക്ക്; ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് ബന്ധുക്കള്‍

11 JANUARY 2021 08:54 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവാകുകയാണ്. കേസില്‍ ശക്തമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചതോടെ കാര്യങ്ങള്‍ വോഗത്തിലായി. ജയിലിലുള്ള ആ അമ്മയുടെ മോചനത്തിനായി ബന്ധുക്കളും നാട്ടുകാരും ഒരേ മനസോടെ രംഗത്തെത്തിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. കേട്ടാലറയ്ക്കുന്ന കഥകളാണ് ആമ്മയെ ജയിലിലടയ്ക്കാനായി ഭര്‍ത്താവും രണ്ടാം ഭാര്യയും കൂടി ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങള്‍. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡന പരാതി കെട്ടിച്ചമച്ചതിന് കാരണമെന്ന് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് അമ്മയ്‌ക്കെതിരെ മൊഴി നല്‍കിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയതോടെയാണ് ഉന്നത ഇടപെടലിന് വഴിയൊരുക്കിയത്.

മൂന്നു വര്‍ഷമായി കുടുംബം വേര്‍പ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിര്‍ത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ടാം വിവാഹത്തിനു ശേഷം മൂന്നു മക്കളുമായി ഭര്‍ത്താവ് വിദേശത്ത് പോയിരുന്നു. അവിടെവച്ച് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയാണ് അറസ്‌റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാല്‍ കുടുംബപ്രശ്‌നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.

അതേസമയം മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിനു വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. ഏറെ ഒച്ചപ്പാടുണ്ടാക്കിയ കേസില്‍ കടയ്ക്കാവൂര്‍ പൊലീസ് പ്രതിക്കൂട്ടിലായതോടെ സംഭവത്തിന്റെ അന്വേഷണം ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കു കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി തിരുമാനിച്ചു. ഐജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും. പരാതി ഭര്‍ത്താവ് കെട്ടിച്ചമച്ചതാണെന്ന ആരോപണവും അന്വേഷിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതല്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. ആദ്യം നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിവന്നേക്കും. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും കേസിന്റെ സാഹചര്യം അപ്പാടെ മാറിയെന്ന് കോടതിയെ അറിയിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അന്വേഷണത്തിന് ഐജിയെ ചുമതലപ്പെടുത്തി ഡിജിപി ഉത്തരവിട്ടത് പരാതിയുടെ നിജസ്ഥിതിയില്‍ പൊലീസിന് തന്നെ സംശയം ഉള്ളതിനാലാണെന്ന് ചൂണ്ടിക്കാട്ടും.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കാത്ത വിവരങ്ങള്‍ എഫ്‌ഐആറിലടക്കം ഉള്‍പ്പെടുത്തിയെന്ന സിഡബ്ല്യൂസി ചെയര്‍പേഴ്‌സണിന്റെ വെളിപ്പെടുത്തലും ഉന്നയിക്കും. ഈ സാഹചര്യത്തില്‍ മൊഴിയുടെ ആധികാരികത ഉറപ്പാക്കാന്‍ കുട്ടിയെ വീണ്ടും വിദഗ്ധ കൗണ്‍സിലിങിന് വിധേയാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. നിലവില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം അതിവേഗ കോടതി ഇത് അംഗീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഏന്തായാലും ആ അമ്മയെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends