Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേയ്ക്കുമെന്നു സൂചന

11 JANUARY 2021 07:19 AM IST
മലയാളി വാര്‍ത്ത

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേയ്ക്കുമെന്നു സൂചന. ഷോണ്‍ ജോര്‍ജിനു മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനയോടെയാണ് ചിത്രം ചൂടുപിടിച്ചത്. തന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മൂന്നിലൊന്നു ഭാഗം പാലാ മണ്ഡലത്തിലുണ്ടെന്നു പറഞ്ഞ ഷോണ്‍ ജോര്‍ജും, മത്സരിക്കാനുള്ള താല്പര്യം വ്യക്തമാക്കി.

പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് പിതാവും മകനും മനസുതുറന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ് പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് വിജയിച്ചത്. ഇക്കുറി പക്ഷേ, പി.സി ജോര്‍ജ് യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ ജോര്‍ജും ഷോണും മത്സരം സംബന്ധിച്ചു മനസ് തുറന്നത്.



മകന്‍ ഷോണ്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുതിനോടു പോലും തനിക്ക് താല്പര്യമില്ലായിരുന്നതായി പി.സി ജോര്‍ജ് പറയുന്നു. ഷോണിനു പകരം പൂഞ്ഞാറില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെയാണ് കണ്ടിരുന്നത്. എന്നാല്‍, ഇവിടെ മത്സരിക്കാനായി താന്‍ മനസില്‍ കണ്ടിരുന്ന സ്ഥാനാര്‍ത്ഥി തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പ് വീട്ടിലെത്തി ചാക്കോച്ചന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നു പറഞ്ഞാതായി പി.സി ജോര്‍ജ് പറയുന്നു.

 

ഇതേ തുടര്‍ന്നാണ് ഷോണിനെ പൂഞ്ഞാറില്‍ മത്സരിപ്പിച്ചതെന്നാണ് പി.സി ജോര്‍ജിന്റെ വാദം. ഷോണിനു നിലവില്‍ എം.എം.എ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും ജോര്‍ജ് പറയുന്നു. ഏറ്റുമാനൂരിലോ, പാലായിലോ, കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കാമെന്നും ജോര്‍ജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. താനേതായാലും പൂഞ്ഞാര്‍ വിട്ടു പോകാന്‍ ഉദ്ദേശിച്ചിട്ടില്ല. പൂഞ്ഞാറില്‍ തന്നെ മത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയിലേയ്ക്കു മത്സരിക്കുമെന്ന നിലപാട് എടുത്ത ഷോണ്‍ ജോര്‍ജ്, പാലാ തന്നെയാണ് ലക്ഷ്യമെന്നു പറയാതെ പറയുന്നുണ്ടായിരുന്നു. തന്റെ പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ മൂന്നിലൊന്നും പാലായിലാണ്. ജില്ലയില്‍ പുതുപ്പള്ളിയും, കോട്ടയവും ഒഴികെ ഏതു സീറ്റിലും മത്സരിക്കാനാവുമെന്നും ഷോണ്‍ വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ ഏതു സീറ്റിലും മത്സരിക്കും. ധര്‍മ്മടത്തോ, കണ്ണൂരിലോ മത്സരിക്കാന്‍ പാര്‍ട്ടി ഏതായാലും പറയില്ലെന്നും ഷോണ്‍ പറഞ്ഞു.


മാപ്പ് പറഞ്ഞു പി.സി ജോര്‍ജ്

ഈരാറ്റുപേട്ടയില്‍ മുസ്ലീം സമുദായവുമായുണ്ടായ പ്രശ്‌നങ്ങളില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അല്‍പം വൈകാരികമായാണ് പ്രതികരിച്ചത്. ഇത് സമുദായത്തിനു വേദനയുണ്ടാക്കിയെങ്കില്‍ മാപ്പ് പറയുന്നതായും പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (59 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends