Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

പി.സി ജോര്‍ജിനെ തോല്‍പ്പിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍..! പൂഞ്ഞാര്‍ തിരഞ്ഞെടുപ്പിന്റെ ട്രയലെന്നു കുളത്തുങ്കല്‍; അല്ലെന്നു പി.സി ജോര്‍ജ്

11 JANUARY 2021 07:24 AM IST
മലയാളി വാര്‍ത്ത

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ തോല്‍പ്പിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍..! പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോര്‍ജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്‌ക്ലബിന്റെ ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടന വേദിയിലാണ് ഇരുവരും തമ്മില്‍ മുഖാമുഖം പോരടിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായ മത്സരത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനായിരുന്നു ഒടുവില്‍ വിജയം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം പ്രസ്‌ക്ലബിന്റെ ഷട്ടില്‍ കോര്‍ട്ടിലാണ് ഇരുവരും തമ്മില്‍ മത്സരിച്ചത്. ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടനത്തിനായാണ് പി.സി ജോര്‍ജും, മകന്‍ ഷോണ്‍ ജോര്‍ജും, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലും എത്തിയത്. പി.സിയും ഷോണും ഒരു വശത്തും, കുളത്തുങ്കലും പള്ളിക്കത്തോട്ടിലെ കോണ്‍ഗ്രസ് നേതാവും തീയറ്റര്‍ ഉടമയുമായ ജിജി അഞ്ചാനിയും മറുവശത്തുമായാണ് മത്സരിച്ചത്.

ആദ്യ സെറ്റില്‍ പി.സി ജോര്‍ജ് ഏകപക്ഷീയമായി മുന്നേറിയെങ്കില്‍, പകുതി കഴിഞ്ഞതോടെ കുളത്തുങ്കലും ടീമും കളി പിടിച്ചു. പത്തു പോയിന്റിന് മത്സരിച്ചെങ്കിലും ഗെയിം പോയിന്റുകള്‍ ഒപ്പത്തിനൊപ്പം നേടിയതോടെ മത്സരം അവസാനിച്ചത് 14 പോയിന്റിലാണ്. 14 പോയിന്റ് ആദ്യം നേടിയ കുളത്തുങ്കലും ടീമും പി.സിയെയും പുത്രനെയും തറപറ്റിക്കുകയായിരുന്നു.

മത്സരത്തിനു ശേഷം ഇരുവരും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും ഒന്നിച്ചു നിന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പി.സി ജോര്‍ജിനെതിരെ, ഇക്കുറി ഇടതു മുന്നണിയും കേരള കോണ്‍ഗ്രസും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ് പരിഗണിക്കുന്നത് എന്ന അഭ്യൂഹം നിലവിലുണ്ട്.

ഈ സാഹചര്യത്തില്‍ ഇത് കൂടി ഉള്‍പ്പെടുത്തിയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പൂഞ്ഞാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയലാണോ ഇവിടെ കണ്ടത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. എന്നാല്‍, പ്രസ്‌ക്ലബില്‍ നടന്ന മത്സരവും ഫലവും പൂഞ്ഞാര്‍ തിരഞ്ഞെടുപ്പിന്റേതിനു സമാനമായിരിക്കുമെന്നായിരുന്നു കുളത്തുങ്കലിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. ഇരുവിഭാഗവും പൂഞ്ഞാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ഒരുക്കിയെന്നു തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (3 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (3 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (4 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (5 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (8 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (9 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (9 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (9 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (10 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (10 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (10 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (10 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (10 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (10 hours ago)

Malayali Vartha Recommends