Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിട്ടുകളയാതെ കസ്റ്റംസ്... സ്വപ്നയും സരിത്തും നല്‍കിയ മൊഴികളെ തള്ളുന്ന രേഖകളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍; ഫഌറ്റില്‍ ചെന്നിട്ടില്ല, വിദേശത്തു പോയിട്ടില്ല; പ്രതികള്‍ പറയുന്ന സമയങ്ങളില്‍ താന്‍ ഓഫീസിലും വീട്ടിലുമായിരുന്നെന്ന് അയ്യപ്പന്‍; അടുത്ത ഊഴം സ്പീക്കറിലേക്ക്

11 JANUARY 2021 08:57 AM IST
മലയാളി വാര്‍ത്ത

ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. സ്വപ്നയും സരിത്തും നല്‍കിയ മൊഴികളെ തള്ളുന്നതാണ് അയ്യപ്പന്റെ മൊഴി. സ്പീക്കര്‍ പലതവണ വിദേശയാത്ര നടത്തിയിട്ടുണ്ടെങ്കിലും താന്‍ പോയിട്ടില്ലെന്നാണ് അയ്യപ്പന്‍ വെളിപ്പെടുത്തുന്നത്. താന്‍ ഒരിക്കല്‍പോലും വിദേശരാജ്യം സന്ദര്‍ശിച്ചിട്ടില്ല. സ്പീക്കര്‍ ഔദ്യോഗിക വിദേശ യാത്രകള്‍ക്കു പുറമേ, സ്വകാര്യയാത്രകളും നടത്തിയിട്ടുണ്ടെന്നും അയ്യപ്പന്‍ വ്യക്തമാക്കി.

സ്പീക്കറുടെ വിദേശയാത്രകളില്‍ അയ്യപ്പനും ഉണ്ടായിരുന്നെന്ന സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു അയ്യപ്പനെ ചോദ്യംചെയ്തത്. തങ്ങളെ ഫഌറ്റിലേക്കു വിളിച്ചുവരുത്തിയാണു ഡോളര്‍ അടങ്ങിയ ബാഗ് ഏല്‍പിച്ചതെന്നും ആ സമയം അയ്യപ്പനെയും കെണ്ടന്നുമാണു ഇരുവരുടെയും മൊഴി. എന്നാല്‍, പ്രതികള്‍ പറയുന്ന സമയങ്ങളില്‍ താന്‍ ഓഫീസിലും വീട്ടിലുമായിരുന്നെന്ന് അയ്യപ്പന്‍ പറഞ്ഞു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വ്യക്തമാക്കുന്ന രേഖകളും കസ്റ്റംസിനു കൈമാറി.

സ്പീക്കറുടെ വിദേശയാത്രകള്‍ തയാറാക്കുന്നതിന്റെ ചുമതല തനിക്കാണെങ്കിലും ഇന്നുവരെ വിദേശത്തു പോയിട്ടില്ല. സ്പീക്കറുടെ ഓഫീസില്‍ സ്വപ്‌നയും സരിത്തും പലതവണ വന്നിട്ടുണ്ട്. അങ്ങനെ ഇവരെ പരിചയമുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറെ അറിയാം. 1987 മുതല്‍ വിവിധ സര്‍ക്കാരുകളുടെ കാലത്തു താന്‍ പഴ്‌സണല്‍ സ്റ്റാഫുണ്ടായിട്ടുണ്ട്. വിഎസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും പഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനേയോ അഡ്മിന്‍ അറ്റാഷെയെയോ തനിക്കു പരിചയമില്ലെന്നും അയ്യപ്പന്‍ മൊഴി നല്‍കി.

കോണ്‍സുല്‍ ജനറലും അറ്റാഷെയും നയതന്ത്ര ചാനലിലൂടെ കടത്തിയ ഡോളര്‍ ഗള്‍ഫില്‍ രണ്ടുപേരാണു കൈപ്പറ്റിയിരുന്നതെന്നും അതിലൊരാള്‍ ഖാലിദ് എന്നയാളാണെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ഇദ്ദേഹം കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഈജിപ്ഷ്യന്‍ സ്വദേശി ഖാലിദ് അല്ല. വിദേശ സര്‍വകലാശാലയുടെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ ഈ പണം ചെലവഴിച്ചെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ രണ്ടുപേരോടു ഈയാഴ്ച ചോദ്യംചെയ്യലിനു ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ബിസിനസുകളിലും പണം ചെലവഴിച്ചിട്ടുണ്ട്. പല ഉന്നതരുടെയും പണം ഡോളറാക്കി കടത്തിയിട്ടുണ്ടെന്നാണു കരുതുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണു കണക്കുകൂട്ടല്‍.

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്കു കെമാറിയെന്നായിരുന്നു സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി. അതേസമയം കെ. അയ്യപ്പനെ ഇനി ചോദ്യംചെയ്യാന്‍ സാധ്യതയില്ലെന്നാണു കസ്റ്റംസ് നല്‍കുന്ന സൂചന.

അതേസമയം വിദേശത്തേക്കു ഡോളര്‍ കടത്തിയെന്ന കേസില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യാന്‍ നിയമതടസമില്ലെന്നാണ് കസ്റ്റംസിനു ലഭിച്ച നിയമോപദേശം. നിയമസഭാ സമ്മേളനകാലത്ത് ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും കസ്റ്റംസിനു നല്‍കിയിട്ടുണ്ട്. ഈ മാസം നിയമസഭ നടക്കുന്നതിനാല്‍ അതിനിടയ്ക്ക് വിവാദം ഉണ്ടാക്കാന്‍ കസ്റ്റംസിനും താത്പര്യമില്ല. ഇതിനിടയ്ക്ക് ചോദ്യം ചെയ്യാനായി വിളിച്ചാലും സ്പീക്കര്‍ എത്താനും സാധ്യതയില്ല. സമ്മേളനം നടക്കുന്നതിനാല്‍ എത്താന്‍ കഴിയിലെന്ന കാര്യമായിരിക്കും സ്പീക്കര്‍ അറിയിക്കുക. എതായാലും സമ്മേളനം തീരും വരെ കാത്തിരിക്കാനായിരിക്കും ഈ ഘട്ടത്തില്‍ കസ്റ്റംസ് ശ്രമിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends