Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കോണ്‍ഗ്രസ് കിളവന്‍പാര്‍ട്ടി... മുല്ലപ്പള്ളിയും സ്ഥാനാര്‍ഥി.... സിപിഎമ്മും സിപിഐയും ചെറുപ്പക്കാരെ ഇറക്കി പരീക്ഷിക്കുമ്പോള്‍ വൃദ്ധന്‍മാരെ ഒഴിവാക്കാതെ കോണ്‍ഗ്രസ്

11 JANUARY 2021 07:55 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മും സിപിഐയും ചെറുപ്പക്കാരെ ഇറക്കി പരീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസ് വൃദ്ധന്‍മാരെ ഒഴിവാക്കുന്നതേയില്ല. നിലവിലെ സാഹചര്യത്തില്‍ 75 വയസ് പൂര്‍ത്തിയായ 20 നേതാക്കളാണ് സ്ഥാനാര്‍ഥി കുപ്പായം തുന്നി കാത്തിരിക്കുന്നത്. ഇപ്പോഴിതാ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പരീക്ഷണത്തിന് ഒരുങ്ങിവരികയാണ്. കേവലം എംഎല്‍എ സ്ഥാനം കൊണ്ടു തീരുന്നതല്ല ഇവരുടെയൊക്കെ പൂതി. എല്ലാവര്‍ക്കും മന്ത്രിയാവണം. പറ്റുമെങ്കില്‍ ഇവര്‍ക്കൊക്കെ മുഖ്യമന്ത്രിസ്ഥാനം തന്നെ വേണം.

ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിജെ കുര്യന്‍, കെവി തോമസ്, വിഎം സുധീരന്‍ തുടങ്ങി വയോധികരുടെ വലിയ നിരയാണ് സീറ്റുകള്‍ മുന്നില്‍ കണ്ട് കുപ്പായം തുന്നിയിരിക്കുന്നത്. ഇരിക്കൂറില്‍ നിന്നും കെസി ജോസഫ് ചങ്ങനാശേരിയിലേക്ക് വണ്ടികയറുകയാണ്. ഒരാള്‍പോലും പറയുന്നില്ല വനിതകളും ചെറുപ്പക്കാരുമൊക്കെ പുതിയ സ്ഥാനങ്ങളിലേക്കു കടന്നുവരട്ടെയെന്ന്. തലമൂത്ത കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് കണ്ടാല്‍ തോന്നും ഇവരില്ലെങ്കില്‍ കേരളം ഇടിഞ്ഞുതാഴുമെന്ന്.

കോണ്‍ഗ്രസിനെ നയിക്കാന്‍ ചുമതലപ്പെട്ട മുല്ലപ്പള്ളി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സീറ്റുതേടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചിട്ട് 20 വര്‍ഷമായതിനാല്‍ കോഴിക്കോട് പിടിച്ചടക്കാന്‍ താന്‍ തന്നെ വേണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

2001 ല്‍ കോഴിക്കോട് ഒന്നാം മണ്ഡലത്തില്‍നിന്നു എ. സുജനപാലും കൊയിലാണ്ടിയില്‍നിന്നു പി.ശങ്കരനും ജയിച്ചു മന്ത്രിമാരായശേഷം കോണ്‍ഗ്രസിന്റെ കൈപ്പത്തി കോഴിക്കോട് ജില്ലയില്‍ രക്ഷപ്പെട്ടിട്ടില്ലത്രെ. അത് കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളികൊണ്ടും കൈയിലിരിപ്പുകൊണ്ടുമാണെന്ന് ആരും പറയുന്നില്ല.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന കൊയിലാണ്ടിയില്‍ 1970 മുതല്‍ 91 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമാണു ജയിച്ചിരുന്നത്. നിലവില്‍ കൊയ്ലാണ്ടിയൊക്കെ സഖാക്കള്‍ സ്വന്തമാക്കിയ നിലയിലാണ് കോണ്‍ഗ്രസ് പുതിയ പരീക്ഷണത്തിനിറങ്ങുന്നത്. പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് കോട്ടകളെല്ലാം ഗ്രൂപ്പുകളിയില്‍ കൈവിട്ടുപോയി. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലെ സീറ്റുകളും ഓരോ കാലത്തായി നഷ്ടപ്പെട്ടു.

പോയതൊന്നും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല.

ആറന്‍മുള, അങ്കമാലി, തൃശൂര്‍, ചാലക്കുടി, പത്തനംതിട്ട തുടങ്ങിയ ശക്തികേന്ദ്രങ്ങളൊക്കെ കൈവിട്ടുപോയത് പിടിപ്പുകേടുകൊണ്ടുതന്നെ. അഞ്ചു തവണ എംഎല്‍എയും രണ്ടു വേള മന്ത്രിയുമായ പത്തുപേരാണ് സ്ഥാനാര്‍ഥി കുപ്പായം തുന്നി ഇറങ്ങിവന്നിരിക്കുന്നത്. അഞ്ചു തവണ എംപിയും കേന്ദ്രത്തില്‍ മുന്തിയ പദവിയും വഹിച്ചു മടങ്ങിയ 80 കാരുമുണ്ട് ഇത്തവണ അങ്കം വെട്ടാന്‍. പള്ളിയും അമ്പലവും സമുദായ ആസ്ഥാനവുമൊക്കെ നിരങ്ങി അനുവാദവും അനുഗ്രഹവും വാങ്ങിവരുമ്പോള്‍ ഇവരാരും അറിയുന്നില്ല, ജനം ഇവരെ വെറുക്കുകയാണെന്ന്.
എന്ന്, എവിടെ യുവാക്കളെ നിറുത്തി കോണ്‍ഗ്രസ് പരീക്ഷണം നടത്തിയിട്ടുണ്ടോ അവിടെയൊക്കെ വിജയവും കിട്ടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ 20 വര്‍ഷമായി നേതൃനിരയില്‍ പയറ്റിവരുന്ന 15 യുവനേതാക്കളാണ് ഒരു സീറ്റിനായി കാത്തിരിക്കുന്നത്. 10 വനിതകളെ മത്സരിപ്പിക്കാന്‍ ഇന്നും കോണ്‍ഗ്രസിന് ഒരു തെരഞ്ഞെടുപ്പിലും സാധിക്കുന്നില്ല.

മറിച്ച് 21-ാം വയസില്‍ മേയറും പഞ്ചായത്തു പ്രസിഡന്റുമായ പെണ്‍പിള്ളേരെ കൊഞ്ഞനം കാണിച്ചും വിടുപായ പറഞ്ഞും ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസിലെ കിളവന്‍മാര്‍. ഈ പോക്കു പോയാല്‍ അടുത്ത ഇലക്ഷനിലും കോണ്‍ഗ്രസും യുഡിഎഫും കേരളത്തില്‍ ഏറെ പച്ചപിടിക്കുമെന്ന് കരുതേണ്ടതില്ല. കാരണം മാറ്റങ്ങള്‍ക്കു വിധേയമാകാത്ത പ്രസ്ഥാനത്തെ പുതിയ തലമുറ ഒരിക്കലും ഉള്‍ക്കൊള്ളില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (59 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends