Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍... ബാര്‍ സോളാര്‍ കേസുകളുടെ ഉപജ്ഞാതാവായ പി.സി. ജോര്‍ജിനോട് നീതി കാണിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചു

11 JANUARY 2021 10:44 AM IST
മലയാളി വാര്‍ത്ത

പി.സി. ജോര്‍ജിനെ മുന്നണിയിലെടുക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിന്റെ ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നത്. 2016 ല്‍ ലഭിക്കുമായിരുന്ന യുഡിഎഫിന്റെ തുടര്‍ ഭരണം ഇല്ലാതാക്കിയത് ജോര്‍ജാണെന്നാണ് ഹൈക്കമാന്റിന് ലഭിച്ച പരാതി പ്രളയത്തില്‍ പറയുന്നത്. പണത്തിന്റെ പിന്‍ബലത്തില്‍ യു ഡി എഫിനെ ജോര്‍ജ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് പ്രധാന ആരോപണം.

പി.സി. ജോര്‍ജിനെ യു ഡി എഫില്‍ എടുക്കാന്‍ ഹൈക്കമാന്റിന്റെ അനുമതി ലഭിക്കാന്‍ ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് ആരെയും മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. പി സി. ജോര്‍ജിനെ മുന്നണിയിലേക്കെടുക്കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിന് താരിഖ് അന്‍വര്‍ നോ പറഞ്ഞെന്നാണ് വിവരം.

എന്നാല്‍ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ജോര്‍ജിനെ മുന്നണിയിലെടുക്കണമെന്നാണ് താത്പര്യം. ഈ സാഹചര്യത്തിലാണ് ജോര്‍ജിനെ മുന്നണിയിലെടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പച്ച കൊടി വീശിയത് .

മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ജോര്‍ജിന്റെ രംഗപ്രവേശത്തിന് പൂര്‍ണപിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കു ആദ്യഘട്ടത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലിപ്പോള്‍ ഉമ്മന്‍ ചാണ്ടി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും കാര്യമില്ല. പിജെ. ജോസഫിന്റെ നിര്‍ദ്ദേശാനുസരണം രമേശ് ചെന്നിത്തലയാണ് ഇങ്ങനെയൊരു ആശയം ജോര്‍ജിനോട് പറഞ്ഞത്. യു ഡി എഫില്‍ തന്നെ പ്രവേശിപ്പിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പ് കാരണം നടക്കില്ലെന്ന് ചെന്നിത്തല അറിയിച്ചിരുന്നു. മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന ചെന്നിത്തലക്ക് ജോര്‍ജിനെ പോലൊരാളുടെ പിന്തുണ കൂടിയേ തീരൂ. അങ്ങനെ ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. അതോടെ മഞ്ഞുരുകി. പൂഞ്ഞാറില്‍ ജോര്‍ജ് ജയിക്കാന്‍ സാധ്യതയുണ്ടെന്നും ഒരു സീറ്റ് വെറുതെ കളയരുതെന്നുമുള്ള ഉപദേശമാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. താനായിട്ട് ഒന്നിനും തടസ്സം നില്‍ക്കുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

പി സി ജോര്‍ജിന്റെ നീക്കങ്ങള്‍ വ്യക്തമാണ്. അതായത് കോണ്‍ഗ്രസില്‍ കയറിയ ശേഷം അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ മകന്‍ ഷോണ്‍ ജോര്‍ജിന് സീറ്റ് ഒപ്പിക്കണം. കോട്ടയം ജില്ലയില്‍ കിട്ടിയില്ലെങ്കില്‍ ഇടുക്കിയിലോ പത്തനംതിട്ടയിലോ മതിയെന്നാണ് ജോര്‍ജിന്റെ മനസിലിരുപ്പ്. ആറ്റിങ്ങലില്‍ നിന്നും മത്സരിച്ച് അടൂര്‍ പ്രകാശ് ലോക് സഭയിലേക്ക് പോയതിനാല്‍ കോന്നി സീറ്റിലും ജോര്‍ജിന് കണ്ണുണ്ട്. വീണാ ജോര്‍ജിന്റെ ആറന്മുളയിലും മകനുവേണ്ടി കണ്ണു പതിയുന്നുണ്ട്. പി.സി ജോര്‍ജായതിനാല്‍ എന്തെങ്കിലും കൊണ്ട് മലര്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. സമുദായത്തിന്റെ പിന്തുണയാണ് ജോര്‍ജിന്റെ മുതല്‍കൂട്ട്. ബിഷപ്പുമാര്‍ തനിക്കൊപ്പമുണ്ടെന്ന് ജോര്‍ജ് ആവര്‍ത്തിക്കുന്നുണ്ട്.

പൂഞ്ഞാറില്‍ കോണ്‍ഗ്രസിന് നിര്‍ത്തി ജയിപ്പിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയില്ല. അപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫിന് തന്നെ സീറ്റ് നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ചെന്നിത്തല ആലോചിക്കുന്നത്. ഉമ്മന്‍ചാണ്ടി മുന്നിലെത്തണമെന്ന് ജോര്‍ജ് പറയുന്നുണ്ടെങ്കിലും അതില്‍ ആത്മാര്‍ത്ഥതയില്ല.

ജോസഫിന് രാഷ്ട്രീയത്തില്‍ അധിക നാള്‍ ആയുസ്സ് ഉണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. ജോസഫിന് പകരം നിര്‍ത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ മറ്റാരുമില്ല. അപ്പോള്‍ പി.ടി.ചാക്കോയെയും കെ.എം. മാണിയെയും പോലെ ഒരു ക്രൈസ്തവ നേതാവിന്റെ ഒഴിവ് വലതുമുന്നണിയില്‍ വരും . അത് ജോര്‍ജിലൂടെ നികത്താമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും പള്ളിയെയും പട്ടക്കാരെയും പിടിക്കാന്‍ ജോര്‍ജിനോളം പോന്ന ഒരാളില്ല. ജോര്‍ജിനെ ഉപയോഗിച്ച് പി ജെ ജോസഫിനെ ഒതുക്കാമെന്നും ചെന്നിത്തല കരുതുന്നു. ജോര്‍ജുമായി ചെന്നിത്തലക്ക് ഹൃദയ ബന്ധം കൂടുതലാണ്. കെ.എം മാണിക്കെതിരായ ബാര്‍ കേസിലും ഉമ്മന്‍ ചാണ്ടിക്ക് എതിരായ സോളാര്‍ കേസിലും ചെന്നിത്തല ജോര്‍ജിനെ അദ്ദേഹം നന്നായി ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ ജോര്‍ജിനെ ഒഴിവാക്കാന്‍ ചെന്നിത്തലക്ക് ബുദ്ധിമുട്ടുണ്ട്. പണി കൊടുക്കാന്‍ ജോര്‍ജിനോളം പോന്ന ഒരാളില്ല.

ജോര്‍ജിന്റെ ജനസ്വാധീനത്തിന്റെ നേര്‍ചിത്രം രാഹുലിന് ലഭിച്ചിട്ടുണ്ട്. അതുപയോഗിച്ച് ഡല്‍ഹിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാക്കാനാണ് ചെന്നിത്തലയുടെ ശ്രമം. ഇതിനിടയിലാണ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍ സ്വരം ഉയര്‍ന്നു വന്നിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends