Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തന്ത്രം മെനഞ്ഞ് സിപിഎം... മന്ത്രി ഇ പി. ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകുമെന്ന് സൂചന; അടുത്ത തവണ ഭരണം കിട്ടിയാല്‍ ഒരു പുതിയ ടീമിനെ അണിനിരത്താന്‍ സാധ്യത; യുവാക്കള്‍ക്കു പരിഗണന നല്‍കി കൊണ്ടുള്ള പുതിയ രീതിക്ക് തുടക്കമാകും

11 JANUARY 2021 10:34 AM IST
മലയാളി വാര്‍ത്ത

മന്ത്രി ഇ പി. ജയരാജന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവും. നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് തന്നെ ഇത് സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. മന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കാന്‍ അദ്ദേഹം മുമ്പേ തയ്യാറായതാണെങ്കിലും പിണറായിയുടെ അനുവാദം കിട്ടാത്തതു കൊണ്ടാണ് തയ്യാറാകാതിരുന്നത്. പിണറായി വിജയന്റെ വിശ്വസ്തനായ ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയാവുമെന്ന സൂചന മുമ്പേയുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറി വരുന്നതിനോടാണ് പിണറായിക്ക് താത്പര്യം.

അടുത്ത തവണ ഭരണം കിട്ടിയാല്‍ ഒരു പുതിയ ടീമായിരിക്കും സംസ്ഥാനം ഭരിക്കുക. യുവാക്കള്‍ക്കു പരിഗണന നല്‍കി കൊണ്ടുള്ള പുതിയ രീതിക്കാണ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ തയ്യാറെടുക്കുന്നത്. രണ്ടുതവണ തുടര്‍ച്ചയായി ജയിച്ചവരെ മാറ്റിനിര്‍ത്താനാണ് തീരുമാനം. മണ്ഡലത്തിന്റെ പൊതുസ്വഭാവവും നേതാക്കള്‍ നിര്‍വഹിക്കേണ്ട ചുമതലയും മുന്‍നിര്‍ത്തിയാകും ഇക്കാര്യത്തില്‍ പരിഗണിക്കും. അങ്ങനെ വന്നാല്‍ രണ്ടു തവണ എന്ന നിബന്ധനയില്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. നടപ്പാക്കുക.

മന്ത്രി എം.എം. മണി മത്സരിക്കില്ലെന്നാണ് പറയുന്നത്. എ.കെ. ബാലന്റെ കാര്യത്തിലും മത്സരിക്കാനുള്ള സാധ്യത വിരളമാണ്. തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സി.പി.എം. സമ്മേളനത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിക്കുക. ഇ.പി. ജയരാജനെ കൂടാതെ മറ്റൊരു പേര് അടുത്ത സംസ്ഥാന സെക്രട്ടറിയാകാന്‍ പിണറായിയുടെ മറസിലില്ല. എന്നാല്‍ എം എ ബേബി അടക്കമുള്ളവര്‍ സെക്രട്ടറിയാവാന്‍ തള്ളുന്നുണ്ട്. അദ്ദേഹത്തിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍ പിണറായിക്ക് ബേബിയെ യാതൊരു താത്പര്യവുമില്ല.

ജി. സുധാകരന്‍ ഇനി മത്സരിക്കില്ലെന്നാണ് സൂചന. സുധാകരന് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ താത്പര്യവുമില്ല. ഏഴ് തവണ അദ്ദേഹം ഇലക്ഷനില്‍ മത്സരിച്ചിട്ടുണ്ട്. മത്സരിച്ച നാലുതവണയും ജയിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത തോമസ് ഐസക്കിന്റെ കാര്യത്തിലും സമാനമായ തീരുമാനമാണുള്ളത്. അദ്ദേഹം മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ടി.പി. രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്ര ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുകയാണെങ്കില്‍ ടി.പി. മത്സരത്തില്‍ നിന്നു മാറിനിന്നേക്കും. ഇവിടെ ടി.പി. രാമകൃഷ്ണനോട് തോറ്റ മുഹമ്മദ് ഇക്ബാല്‍ സ്ഥാനാര്‍ത്ഥിയായേക്കും.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് കുണ്ടറ അനിവാര്യമായാല്‍ അദ്ദേഹത്തിന് വീണ്ടും അവസരം ലഭിച്ചേക്കും. കെ.കെ. ശൈലജ ടീച്ചറെ വീണ്ടും മത്സരിക്കുമെങ്കിലും കൂത്തുപറമ്പ് എല്‍.ജെ.ഡി.ക്കു നല്‍കേണ്ടി വരുമെന്നതിനാല്‍ മണ്ഡലം മാറാനാണു സാധ്യത. മട്ടന്നൂരില്‍ ശൈലജയെ മത്സരിപ്പിച്ചേക്കും. മത്സരിക്കുന്നുണ്ടെങ്കില്‍ ഇ.പി. ജയരാജന്‍ കല്യാശ്ശേരിയിലേക്കു മാറാനാണു സാധ്യത.

മന്ത്രിമാരായ എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരെല്ലാം രണ്ടുതവണയിലേറെ മത്സരിക്കുന്നതിനാല്‍ വീണ്ടും സാധ്യതയില്ല.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലരെ മത്സരത്തിനിറക്കാനും ആലോചനയുണ്ട്. എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരിലാര്‍ക്കെങ്കിലും നറുക്കുവീഴും.

എ. പ്രദീപ് കുമാര്‍, ജെയിംസ് മാത്യു, സുരേഷ് കുറുപ്പ്, ടി.വി. രാജേഷ്, ജോര്‍ജ് എം. തോമസ്, സി. കൃഷ്ണന്‍, അയിഷ പോറ്റി എന്നിവരും മാറിനില്‍ക്കും. വൈപ്പിന്‍, റാന്നി മണ്ഡലത്തിന്റെ പ്രത്യേകതയാണ് എസ്. ശര്‍മയ്ക്കും രാജു എബ്രഹാമിനും സാധ്യത കൂട്ടുന്നത്. എന്നാല്‍ റാന്നി ജോസ് കെ മാണി ചോദിക്കുന്നുണ്ട്.വിജയസാധ്യത നിലനിര്‍ത്താന്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരെ മാറ്റി പരീക്ഷിച്ചേക്കും.

ഒരു പുതിയ ഭരണശൈലിയായിരിക്കും അടുത്ത തവണ ദൃശ്യമാവുക. ഭരണം കിട്ടിയാല്‍ പുതിയ ടീം കേരളത്തെ നയിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (59 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends