ജോലി നഷ്ടമായി.... മനോവിഷമത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു...തിരുവനന്തപുരം ശ്രീകാര്യം ഇടവക്കോട് സ്വദേശിയാണ് മരിച്ചത്

ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം ഇടവക്കോട് ആണ് സംഭവം. തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്വകാര്യ സ്‌കൂള്‍ ഡ്രൈവറായിരുന്നു. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതോടെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു.
സ്‌കൂളിന് സമീപം ഓട്ടോയിലിരുന്ന് തീ കൊളുത്തിയാണ് മരിച്ചത്. ജോലി നഷ്ടമായതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























