Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കളസം കീറുന്ന പണിയായി പോകും, ഓര്‍ത്തോ.. കസ്റ്റംസിനെ വിരട്ടി ഇടതു സംഘടന; അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചു; പരാതിയുമായി ഡി.ജി.പിയുടെ മുന്നില്‍; അസോസിയേഷന്‍ ഇറക്കിയ നോട്ടീസിന്റെ പൂര്‍ണ രൂപം വായിക്കാം

11 JANUARY 2021 12:26 PM IST
മലയാളി വാര്‍ത്ത

കസ്റ്റ്‌സിനെ വിരട്ടി ഇടതു സംഘടന. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്ത് വന്നത്. കസ്റ്റംസിനെതിരെ ഡി.ജി.പിക്ക് സംഘടന പരാതിയും നില്‍കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് മര്‍ദിച്ചതും അസഭ്യം പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. കസ്റ്റംസിനെതിരെ നോട്ടിസും പുറത്തിറക്കി. കൂടുതല്‍ പ്രതികാരനടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.

ഈ മാസം 5നാണ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്.ഹരികൃഷ്ണന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായത്. കൊച്ചി ഓഫിസിലാണ് ഹരികൃഷ്ണന്‍ എത്തിയത്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുത്തത്.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഇറക്കിയ നോട്ടീസിന്റെ പൂര്‍ണ രൂപം


തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്

സുഹൃത്തുക്കളേ,

കേന്ദ്രത്തിലെ 'മോട്ടാഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ ഏതെങ്കിലും പടുജന്മങ്ങള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ മൂക്കില്‍ കയറ്റിക്കളയാമെന്ന് കരുതുന്നുവെങ്കില്‍ അത്തരക്കാരോട് പോ..മോനേ ലാലൂ.. എന്നേ പറയാനുള്ളൂ. ഭരണഘടനയെ മുറുകെ പിടിച്ച് ജനാധിപത്യത്തിന്റെ കാവലാളുകള്‍ ഭരണം നടത്തുന്ന നാടാണിത്. അതിനെ പിരിച്ചുവിട്ട് സംഘികൈകളില്‍ ഏല്‍പ്പിക്കാമെന്ന് ഏതെങ്കിലും വടക്കന്‍ ഗോസ്വാമി നാഗ്പൂരില്‍ നിന്നും അച്ചാരവും വാങ്ങി വന്നാല്‍ അത് കളസം കീറുന്ന പണിയായി പോകും. ഓര്‍ത്തോ.. ഇത് കളിത്തട്ട് വേറെയാണ്. പോയി വേറെ പണി നോക്കണം ഹേ..

വികസന കുതിപ്പില്‍ ലോകത്തിനൊപ്പം കേരളത്തിലെ ഇടതുപക്ഷ ഭരണം മുന്നോട്ടുപോകുമ്പോള്‍, സംഘപരിവാരങ്ങളുടെയും, കോര്‍പ്പറേറ്റുകളുടെയും ഷൂ നക്കി അന്വേഷണ ഏജന്‍സികള്‍ വക്കാലത്തുമായി സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മേല്‍ അടച്ചിട്ട മുറികളില്‍ കുതിര കയറാന്‍ ഇറങ്ങിയിരിക്കുകയാണ്. വലിയ വലിയ കുതിരകള്‍ മണ്ണു തിന്ന ചരിത്രം കസ്റ്റംസ് ഞൊണ്ടി കുതിരകള്‍ ഓര്‍ക്കുന്നത് നന്ന്. അഴിമതിയുടെ കഥ ലവലേശം തീണ്ടാത്ത സെക്രട്ടേറിയേറ്റിനെയും ജീവനക്കാരെയും പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്രഭരണകൂടം വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്ന കൂട്ടിലടച്ച 'ലാലു'മാര്‍ അല്ല സാക്ഷാല്‍ മുത്തുപട്ടര്‍ വന്നാലും എംപ്ലോയീസ് അസോസിയേഷന്റെ സംഘശക്തി എന്താണെന്ന് അറിഞ്ഞേ പോകൂ മോനെ. വിവിധ അന്വേഷണ ഏജന്‍സികള്‍ മാറി മാറി അന്വേഷിച്ചിട്ടും ഏതൊന്നും കണ്ടെത്താനാവാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് സര്‍ക്കാരിനെതിരെ പറയാന്‍ നിരപരാധികളായ സെക്രട്ടേറിയറ്റ് ജീവനക്കാരെ നിരന്തരം പീഡിപ്പിച്ചുവരികയാണ്. അതിന്റെ അവസാനത്തെ ഇരയാണ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ സ. ഹരികൃഷ്ണന്‍ എം.എസ്.

കസ്റ്റംസ് പോലും കസ്റ്റംസ്.. കഷ്ടംസ്. എന്‍.ഐ.എ പോലുള്ള ലോകമറിയുന്ന അന്വേഷണ ഏജന്‍സി പോലും ചോദ്യം ചെയ്തിട്ടും ഏതൊന്നും കണ്ടെത്താനായിട്ടില്ല. കടത്തിയും കൂട്ടിക്കൊടുത്തും മിറച്ചുകൊടുത്തും കമ്മീഷന്‍ പറ്റിയും അങ്ങാടിയില്‍ തോറ്റവരാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിലെന്താ കിട്ടിയവനിരിക്കട്ടെയെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിന്റെ രീതി. നോട്ടീസ് കൈപ്പറ്റിയില്‍ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയെന്നത് ഏതൊരാളിന്റെയും ബാധ്യതയാണ്. കസ്റ്റംസിന്റെ നോട്ടീസ് പ്രകാരം സെക്രട്ടറിേയറ്റ് ഉദ്യോഗസ്ഥന്‍ ഹാജരാകുമ്പോള്‍ പൂരപ്പാട്ടു പാടിയും, മേശമേല്‍ ഇടിച്ചും, പേപ്പര്‍ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തി നിരപരാധികളെ കുറ്റക്കാരനാക്കാമെന്ന് കസ്റ്റംസ് കരുതുന്നത്. വിശുദ്ധ പശുവില്ലാത്ത കസ്റ്റംസിലെ ലാലുമോന്‍ കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ്.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ പിന്നീടവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താന്‍ കരുത്തുള്ള പ്രസ്ഥാനമാണ് എംപ്ലോയീസ് അസോസിയേഷന്‍. ജീവനക്കാരുടെ അസോസിയേഷന്‍ ഒറ്റക്കെട്ടായി ചെറുക്കും. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകള്‍ക്കനുസരിച്ച് മൊഴി നല്‍കാന്‍ കാടന്‍ ഭേദ്യവഴികള്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരില്‍ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഒന്നടങ്കം തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ

തിരുവനന്തപുരം കെ.എന്‍. അശോക് കുമാര്‍
11.01.2021 ജനറല്‍ സെക്രട്ടറി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends