Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്പീക്കർ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് അടുത്തമാസം വരെ കാത്തിരിക്കണം: ഇതിനിടയിൽ സ്പീക്കർക്ക് ആ വാദം ഉന്നയിക്കാൻ സാധിക്കും

11 JANUARY 2021 02:17 PM IST
മലയാളി വാര്‍ത്ത

ഡോളർ കടുത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുന്നത് വൈകും. സ്പീക്കറെ ചോദ്യം ചെയ്യണമെങ്കിൽ ഒരുമാസത്തോളം കാത്തിരിക്കേണ്ടിവരും കസ്റ്റംസ്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (എ.എസ്.ജി.) കസ്റ്റംസിനു നൽകിയ നിയമോപദേശത്തിൽ സഭാസമ്മേളനത്തിനിടയിൽ സമൻസ് നൽകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു.,അതേസമയംബജറ്റ് സമ്മേളനം 28-നാണ് അവസാനിക്കുന്നത്. ഇതിനുശേഷവും സഭയുടെ ഔദ്യോഗിക രേഖകളിലുള്ള നടപടിക്രമങ്ങൾ സ്പീക്കറുടെ മേൽനോട്ടത്തിൽത്തന്നെയാണു പൂർത്തിയാക്കേണ്ടത്എന്നകാര്യം ശ്രദ്ധേയം. ഇത്തരം ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് ചോദ്യംചെയ്യൽ വൈകിപ്പിക്കാൻ സാധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചരിത്രത്തിൽ ആദ്യമായാണ് നിയമസഭാ സ്പീക്കറെ ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. അതു ക്കൊണ്ട് തന്നെ ഇതുസംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തതക്കുറവുകളുമുണ്ട് .

ഡോളർക്കടത്ത് കേസിൽ സ്പീക്കർക്കെതിരേ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റസ് ചോദ്യംചെയ്യാൻ തീരുമാനമെടുത്തത് . സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനിൽനിന്നു മൊഴിയെടുക്കാൻ നോട്ടീസ് നൽകിയതു വിവാദമായപ്പോഴാണ് കസ്റ്റംസ് നിയമോപദേശം തേടിയത്.

നിയമസഭാ സമ്മേളന കാലയളവിൽ ചോദ്യംചെയ്യുന്നത് ഒഴിവാക്കാൻ എ.എസ്.ജി. ആവശ്യപ്പെട്ടത് സഭയോടുള്ള ആദരവിനാലാണ്. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതിൽ മറ്റു നിയമതടസ്സങ്ങളൊന്നുമില്ലെന്നാണ് എ.എസ്.ജി. വ്യക്തമാക്കുന്നത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമാകും കസ്റ്റംസ് സമൻസ് നൽകുകയെന്നാണു ഇപ്പോൾ ലഭ്യമാകുന്ന സൂചന. അങ്ങനെയെങ്കിൽ ഫെബ്രുവരി ആദ്യ വാരമാകും ചോദ്യംചെയ്യൽ നടക്കുക.

ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്താതെ തിരുവനന്തപുരത്തു തന്നെയാകും ചോദ്യംചെയ്യൽ. നിയമക്കുരുക്കുകൾ ഒഴിവാക്കാൻ പി. ശ്രീരാമകൃഷ്ണന്റെ വീട്ടുവിലാസത്തിലാകും സമൻസ് നൽകുന്നത്.സിവിൽ കേസുകളിൽ സഭാസമ്മേളനത്തിന് ഒരുമാസം മുമ്പോ ഒരുമാസത്തിനു ശേഷമോ മാത്രമേ ഇത്തരത്തിൽ നോട്ടീസ് നൽകാവൂ. പക്ഷേ, ഡോളർക്കടത്ത് ക്രിമിനൽ കേസായതിനാൽ ഈ കാലാവധി അവകാശപ്പെടാനാകില്ലെന്നും വാദമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിനു തൊട്ടുമുമ്പാണു ചോദ്യംചെയ്യലെങ്കിൽ അത് രാഷ്ട്രീയമായി എങ്ങനെ ബാധിക്കുമെന്നതിൽ ഇടതുപക്ഷത്ത് ആശങ്കയുണ്ട്. ചോദ്യംചെയ്യലിനു ഹാജരായില്ലെങ്കിൽ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഈ വിഷയത്തെ ഉപയോഗിച്ചേക്കാം. അതിനാൽ സഭാസമ്മേളനം കഴിഞ്ഞാലുടൻ ഹാജരാകുന്നതാകും ഉചിതമെന്ന അഭിപ്രായം ഇടതുപക്ഷത്തുണ്ട്.
അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കർ പരസ്യമായി വ്യക്തമാക്കിയt സാഹചര്യത്തിൽ സ്വമേധയാ ഹാജരാകാനാണു സാധ്യതട്ടുള്ളത്.

അതേ സമയം ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം കിട്ടിയിരുന്നു. നിയമസഭാ സമ്മേളന കാലയളവ് ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം. അതിനാൽ തന്നെ നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു കസ്റ്റംസിന്റെ ആദ്യത്തെ നീക്കം.

അതേ സമയം ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരാകാനെത്തിയിരുന്നു . നിയമസഭ സെക്രട്ടറി ചട്ടലംഘനം ഉന്നയിച്ചതിന് തുടർന്ന് കെ അയ്യപ്പന്റെ സ്വകാര്യ മേൽവിലാസത്തിൽ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമായിരുന്നു അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ എത്തിയത്

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends