നുണപരിശോധന ശുദ്ധ തട്ടിപ്പ്, ആഭ്യന്തര വകുപ്പിന് തിരിച്ചടിയായി ഫലം, ക്ലിഫ് ഹൗസില്‍ വച്ചാണോ പണം നല്‍കിയതെന്ന ചോദ്യത്തിന് അമ്പിളിയുടെ ഉത്തരം യെസ്

നുണപരിശോധന ഫലം ശുദ്ധ തട്ടിപ്പാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. മാണിക്കെതിരെ പുറത്ത് വരുന്നതെല്ലാം വന്‍ഗൂഢാലോചനയാണെന്നതാണ് മറ്റൊരു വസ്തുത. ബാര്‍ വിഷയത്തില്‍ കെ എം മാണിയെ എങ്ങനെയെങ്കിലും പ്രതിയാക്കാനുള്ള തത്രപ്പാടിലാണ് പലരും. അത് കൂടാതെ കേരള കോണ്‍ഗ്രസ് ഇപ്പോള്‍ അമര്‍ഷത്തിലാണ്. മാണിയ്ക്ക് അനുകൂലമായി നുണപരിശോധന ഫലം പുറത്ത് വന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു. നുണപരിശോധന ഫലം മാണിയ്ക്ക് അനുകൂലമായി പുറത്ത് വന്നത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന ഫലം ശുദ്ധ തട്ടിപ്പാണെന്ന് കണ്ടെത്തിയത് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ക്ക് വന്‍തിരിച്ചടി തന്നെയാണ്. നേരത്തെ വിജിലന്‍സ് പഠിപ്പിച്ച് കൊടുത്തത് കൊണ്ടാണ് നുണപരിശോധനയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും അമ്പിളി യെസ് എന്ന ഉത്തരം നല്‍കിയിരിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉവ്വ് എന്ന ഉത്തരം മാത്രം. ക്ലിഫ് ഹൗസില്‍നിന്നു പ്ലാസ്റ്റിക് ബാഗ് ഉണ്ണി(രാജ്കുമാര്‍) ക്ക് എടുത്തുകൊടുത്തിരുന്നോ എന്ന ചോദ്യത്തിന് ഉവ്വ് എന്നായിരുന്നു ഉത്തരം
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയാണു ക്ലിഫ് ഹൗസ്. എന്നാല്‍ കെ എം മാണി താമസിക്കുന്നത് ക്ലിഫ് ഹൗസില്‍ അല്ലെന്ന് പച്ചവെള്ളം പോലെ എല്ലാവര്‍ക്കും അറിയാം. ക്ലിഫ് ഹൗസ് വളപ്പിലെ പ്രശാന്തിലാണ് കെഎം മാണി താമസിക്കുന്നത്. ക്ലിഫ് ഹൗസില്‍നിന്നു പ്ലാസ്റ്റിക് ബാഗ് എടുത്തുകൊടുത്തിരുന്നോ എന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു മറുപടി ലഭിക്കേണ്ടിയിരുന്നത്. പ്രശാന്തില്‍ പണം കൈമാറിയെന്ന ആരോപണം സാധൂകരിക്കുന്ന മൊഴിയല്ല നുണപരിശോധനയില്‍ അമ്പിളി നല്‍കിയത്. ഇതാണു ഫലം മാണിക്ക് അനുകൂലമാണെന്ന വിലയിരുത്തലിനു കാരണം. നുണപരിശോധന എന്നറിയപ്പെടുന്ന പോളിഗ്രാഫ് ടെസ്റ്റിന്റെ ഫലം തെളിവായി സ്വീകരിക്കില്ലെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ക്കാണു കോടതി മുമ്പാകെ സാധുത.
വിസ്താരവേളയില്‍ സാക്ഷി എന്തുപറയുന്നുവെന്നതാണു കോടതികള്‍ പരിഗണിക്കുകയെന്നു പ്രമുഖ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍ പറഞ്ഞു. ക്രിമിനല്‍ നടപടിച്ചട്ടം 161 പ്രകാരം, അന്വേഷണ ഏജന്‍സി എടുക്കുന്ന മൊഴിയുടെ അതേ മൂല്യമേ നുണപരിശോധനാ റിപ്പോര്‍ട്ടിനുമുള്ളൂവെന്ന് അഡ്വ. മേരികുഞ്ഞ് ജോണ്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ബന്ധുവും ദീര്‍ഘകാല ഡ്രൈവറുമായ അമ്പിളിയുടെ മൊഴിക്കു സാധാരണ സാക്ഷിമൊഴിയുടെ സാധുതയേയുള്ളൂ.
പോളിഗ്രാഫ് ടെസ്റ്റിന്റെ ആവിര്‍ഭാവം കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സഹായകമായെന്നു വിലയിരുത്തുന്നവരുമുണ്ട്. ഞങ്ങള്‍ പറയുന്നത് പോലെ വേണം നുണപരിശോധനയില്‍ പറയാനെന്ന് അമ്പിളിയോട് വിജിലന്‍സ് നിര്‍ദേശിച്ചിരുന്നു. എന്ത് പറയണമെന്ന് അറിയാതെ അമ്പിളി പകച്ചുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടു ദിവസത്തിനുള്ളില്‍ വിജിലന്‍സ് നിയമോപദേശം നല്‍കും.
കേസുമായി ബന്ധപ്പെട്ട് എസ്.പി: ആര്‍. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നിയമോപദേഷ്ടാവിനു കൈമാറിയിരുന്നു. കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരേ ശക്തമായ തെളിവുകളില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഇന്നലെ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചുരുക്കം പറഞ്ഞാല്‍ മാധ്യമങ്ങളെയും പൊതുജനങ്ങളെയും വിഡ്ഢികളാക്കുന്നതിന് വേണ്ടിയിട്ടാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയതെന്ന് വേണം മനസിലാക്കാന്‍.
മലയാളികളുടെ പ്രിയ രാഷ്ട്രീയ നേതാവ് തന്നെയാണ് കെ എം മാണി. സത്യസന്ധമായ യഥാര്‍ത്ഥ രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന നേതാവ്. മാണി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആഭ്യന്തര വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുമെന്ന്. മാണിയെ അഴിമതി വീരനാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശ്രമം പാളി എന്നു വേണം പറയാന്‍. ചരിത്രത്തില്‍ ആദ്യമായി സാക്ഷിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുകയും ഒരാഴ്ചയോളം പരിശോധനാ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം കത്തിക്കയറുകയും ചെയ്തതില്‍ ആഭ്യന്തര വകുപ്പിനുള്ള പങ്ക് ചെറുതല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മാണി ഇപ്പോള്‍.
എന്നാല്‍ അമ്പിളിയുടെ നുണപരിശോധ ഫലം മാണിയ്ക്ക് എതിരല്ലെന്നാണ് മറ്റൊരു വാദം.
എല്ലാ ചോദ്യങ്ങള്‍ക്കും അതേ എന്ന ഉത്തരം നല്‍കിയാണ് മാണിക്കെതിരെയുള്ള നീക്കം. എന്ത് ചോദിച്ചാലും യെസ് എന്ന് പറഞ്ഞാല്‍ മതിയെന്ന് പഠിപ്പിച്ചതിന്റെ ഫലമാണിതെന്നാണ് വിശകലനം. അതുകൊണ്ട് തന്നെ ബാര്‍ കോഴയിലെ നിയമോപദേശം മാണിക്ക് കുറ്റപത്രം നല്‍കുന്നതിന് എതിരാകുമെന്നാണ് സൂചന. എന്നാല്‍ ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ ഇതിനേയും അട്ടിമറിക്കാന്‍ ശ്രമം നടത്തുമെന്നാണ് മാണി കരുതുന്നത്. എല്ലാത്തിനും ആഭ്യന്തര മന്ത്രിയുടെ രഹസ്യ പിന്തുണ ഉണ്ടെന്നാണ് സൂചന.
നുണപരിശോധനയില്‍ ഉത്തരം നല്‍കുമ്പോള്‍ മാനിസകമായി എന്തെങ്കിലും സമ്മര്‍ദ്ദമോ സംശയമോ ഉണ്ടെങ്കില്‍ യന്ത്രം രേഖപ്പെടുത്തും. എല്ലാ ചോദ്യത്തിനും യെസ് എന്ന ഉത്തരം നല്‍കാന്‍ ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കില്‍ ഒരു ഭാവഭേദവുമില്ലാതെ യെസ് എന്ന് മറുപടി പറഞ്ഞാല്‍ മതി. വിജിലന്‍സ് തയ്യാറാക്കി കൊടുത്ത ചോദ്യങ്ങളാണ് പോളീഗ്രാഫ് ടെസ്റ്റില്‍ വിദഗ്ധന്‍ ചോദിച്ചത്. അതുകൊണ്ട് തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ ഉത്തരം അമ്പിളിക്ക് നേരത്തെ പറഞ്ഞു കൊടുത്തു എന്നാണ് അറിയുന്നത്.
ഇതാണ് സംഭവിച്ചത്. അതുകൊണ്ട് യാതൊരു അടിസ്ഥാനവും നുണപരിശോധനാ റിപ്പോര്‍ട്ടിനില്ലെന്നാണ് വിലയിരുത്തല്‍. 1921ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ജോണ്‍ അഗസ്റ്റസ് ലാര്‍സണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് പോളിഗ്രാഫ് യന്ത്രം കണ്ടുപിടിച്ചത്. ഏതായാലും ആഭ്യന്തര വകുപ്പിന് ഈ നുണപരിശോധന ഫലം തിരിച്ചടി തന്നെയാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















