പ്രണയ അഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി ആക്രമിച്ചു.... പത്തൊമ്പതുകാരിയുടെ മുഖത്ത് അടിച്ചും ശരീത്തില്‍ ചവിട്ടിയും യുവാവിന്റെ പരാക്രമം; ഇരുപത്തിരണ്ടുകാരനെ പ്രകോപിപ്പിച്ചത് ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തത്തിലുള്ള അമർഷം

പ്രണയ അഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ യുവാവിനെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറന്പില്‍ ജസ്റ്റിന് ജോസ് -22 ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പകല്‍ നായരമ്ബലം കുടുങ്ങാശേരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും തകര്‍ത്തു. -
മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തെന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും പോലീസിനു നല്കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ പ്രതി അറസ്റ്റിലായത്.പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























