കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി..

കടയ്ക്കാവൂരിലെ പോക്സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി തള്ളിയത്. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയുമായി യുവതി കോടതിയെ സമീപിച്ചത്.
നാളെ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു
അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അച്ഛനും മകനും പ്രതികരിച്ചു. അമ്മ രാത്രിയില്‍ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകൻ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നല്‍കിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛന്‍ പറഞ്ഞു.
അതേസമയം പൊലീസ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. ഒരിക്കലും ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്നും മകളോട് പറഞ്ഞതായി അച്ഛൻ മൊഴി നൽകി ..
സമ്മർദം കാരണമാണ് കുട്ടി അമ്മയ്ക്ക് എതിരെ മൊഴി നൽകിയിരിക്കുന്നത്. സ്ത്രീധന പീഡന പരാതികളിൽ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുൾപ്പടെ നാല് പേർക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. ...
അമ്മയ്ക്കെതിരായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൽ കൌണ്‍സിലിംഗില്‍ അമ്മയ്ക്കെതിരെ കുട്ടി മൊഴി നല്‍കിയാതായി രേഖപ്പെടുത്തി... കേസെടുക്കാനുള്ള ശുപാര്‍ശയും കുട്ടിയുടെ കൌണ്‍സിലിംഗ് റിപ്പോര്‍ട്ടും പൊലീസിന് കൈമാറിയത് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ തന്നെയാണ്. ഇതോടെ പൊലീസ് കേസെടുത്തത് തന്‍റെ നിര്‍ദ്ദേശ പ്രകാരമല്ലെന്ന സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയുടെ വാദം പൊളിഞ്ഞു.
തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് നവംബര്‍ 30നാണ് അഡ്വ എന്‍ സുനന്ദ റിപ്പോര്‍ട്ട് കടയ്ക്കാവൂര്‍ പൊലീസിന് കൈമാറിയത്. ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറയുകയുണ്ടായി. പൊലീസിന് വീഴ്ചയെന്ന ആരോപണമടക്കം ഐജി പരിശോധിക്കും. ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























