ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണൂര്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് കാര്‍ ലേലത്തില്‍ വാങ്ങാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ട്രംപ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ എന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു. ട്രംപിന്റെ കാര്‍ താന്‍ വാങ്ങാനൊരുങ്ങുന്നതായി ബോബി ചെമ്മണൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓട്ടോഗ്രാഫും ഈ കാറിനോടൊപ്പം ലഭ്യമാകും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രസിഡന്റ് ആകുന്നതിന് മുന്‍പ് ട്രമ്ബ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്‌സ് കാറാണ് ബോബി ചെമ്മണ്ണൂര്‍ ലേലത്തില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ ലേല വെബ്‌സൈറ്റായ മെകം ഓക്ഷന്‍സിലാണ് ട്രമ്ബ് കാര്‍ ലേലത്തില്‍ വച്ചിരിക്കുന്നത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് കാറിന് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വില.
https://www.facebook.com/Malayalivartha


























