തിരിച്ചുവരവ് ഗംഭീരമാക്കി ശ്രീ; ഇന്‍സ്വിങ്ങിലൂടെ ഫാബിദ് അഹമ്മദിന്റെ സ്റ്റംപ് തെറിപ്പിച്ച് ശ്രീശാന്തിന്റെ ഉഗ്രൻ വിക്കറ്റ്

ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു ശ്രീശാന്ത് വീണ്ടും പന്തെറിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ പുതുച്ചേരിയ്ക്കെതിരെയാണ് കേരളത്തിനുവേണ്ടി ശ്രീശാന്ത് കളത്തിലിറങ്ങിയത്. ബേസില്‍ തമ്ബിക്കൊപ്പം ആദ്യ സ്പെല്‍ എറിഞ്ഞ ശ്രീശാന്ത് തന്‍റെ രണ്ടാം ഓവറില്‍ മലയാളി കൂടിയായ പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിനെ പുറത്താക്കി. ശ്രീശാന്ത് എറിഞ്ഞ തകര്‍പ്പനൊരു ഇന്‍സ്വിങ്ങറാണ് ഫാബിദിന്‍റെ സ്റ്റംപ് തെറിപ്പിച്ചത്.
മത്സരത്തില്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങിയ ശ്രീശാന്ത് ഒരു വിക്കറ്റാണ് നേടിയത്. ആദ്യ ഓവറില്‍ ഒമ്ബത് റണ്‍സും രണ്ടാം ഓവറില്‍ ആറു റണ്‍സും മൂന്നാം ഓവറില്‍ 10 റണ്‍സും നാലാം ഓവറില്‍ നാലു റണ്‍സുമാണ് ശ്രീശാന്ത് വഴങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പുതുച്ചേരി നിശ്ചിത 20 ഓവറില്‍ ആറിന് 138 റണ്‍സെടുത്തു.
https://www.facebook.com/Malayalivartha


























