അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസ് രേണുക ദമ്ബതികളുടെ മകന്‍ ഹൃതിക് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി പെയിന്റിംഗ് ആവശ്യത്തിനായി വാങ്ങി വെച്ച മണ്ണെണ്ണ എടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി ബോധരഹിതനാകുകയും ചെയ്തു. അടുത്ത് മണ്ണെണ്ണ കുപ്പി കിടക്കുന്നത് കണ്ടാണ് കുട്ടി മണ്ണെണ്ണ കുടിച്ചതായി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി ചികിത്സയോട് പ്രതികരിക്കാതെ മരിച്ചത്.
https://www.facebook.com/Malayalivartha


























