നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെയാണ് യുവാവ് കൈഞരമ്ബും കഴുത്തും ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒളിവിലായിരുന്ന യുവാവിനെ ശനിയാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വന്നിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ആണ്‍സുഹൃത്തിന്റെ ഭീഷണിയും മര്‍ദ്ദനവും കാരണമാണ് പെണ്‍കുട്ടി മരിച്ചതെന്നും സഹോദരി ആരോപിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നിലവില്‍ ആണ്‍ സുഹൃത്തിനെതിരെ കേസ് ഉണ്ട്.
https://www.facebook.com/Malayalivartha


























