Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പോക്‌സോ കേസ് വഴിത്തിരിവിലേക്ക്... മകനെ പീഡിപ്പിച്ചെന്ന് അമ്മയ്‌ക്കെതിരേ ആരോപണമുയര്‍ന്ന കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാനായില്ല; എത്രയും വേഗം അന്വേഷണം നടത്തി കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുറച്ച് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി

12 JANUARY 2021 08:13 AM IST
മലയാളി വാര്‍ത്ത

സ്വന്തം മകനെ പീഡിപ്പിച്ചെന്ന പാപഭാരവുമായി ഒരമ്മ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. അമ്മ ജയിലിലായതോടെയാണ് സംഭവത്തിലെ ദുരൂഹത അറിയാവുന്ന ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്. ഒരു കുടുംബ വഴക്കിന്റെ പേരില്‍ യുവതിയായ ഒരമ്മയെ തോല്‍പ്പിക്കാന്‍ ഇത്രയേറെ പോകുമോയെന്ന് മനസാക്ഷിയുള്ളവര്‍ ചോദിച്ചതോടെ കാര്യങ്ങള്‍ മാറി. ഇളയ മകന്റെയും ശിശുക്ഷേമ സമിതിയുടേയും വെളിപ്പെടുത്തലുകള്‍ എല്ലാവരുടേയും മനസാക്ഷിയെ തൊട്ടു. ആ അമ്മ തെറ്റുചെയ്തിട്ടില്ലെങ്കില്‍ അവരെ ശിക്ഷിക്കുന്നത് മഹാ പാപമായിരിക്കും. പക്ഷെ പുതിയ അന്വേഷണം തുടങ്ങിയിട്ടേ ഉണ്ടായിരുന്നതിനാല്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാനായില്ല. അതോടെ അമ്മ ജയിലില്‍ തന്നെ തുടരുകയാണ്.

പതിനാലുവയസുള്ള മകനെ പീഡിപ്പിച്ചെന്ന് അമ്മയ്‌ക്കെതിരേ ആരോപണമുയര്‍ന്ന കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി ഇന്നലെയാണ് തളളിയത്. അതേസമയം കോഴ വാങ്ങി അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തുവെന്ന പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് തിരു. ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി. അമ്മയ്‌ക്കെതിരേയുള്ള പോക്‌സോ കേസ് വ്യാജമെന്ന സംശയമുയര്‍ന്നതോടെയാണ് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയെ ഡി.ജി.പി അന്വേഷച്ചുമതല ഏല്‍പ്പിച്ചത്.

അമ്മയെ പ്രതിക്കൂട്ടിലാക്കി മൂത്തകുട്ടി രഹസ്യമൊഴി നല്‍കാനിടയായ സാഹചര്യവും പരിശോധനാഫലം അടങ്ങിയ മുഴുവന്‍ ഫയലുകളും എത്തിക്കാന്‍ ഐ.ജി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുരേഷിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. ഫയലുകള്‍ ഐ.ജിക്ക് കൈമാറി.

ശിശുക്ഷേമസമിതി നല്‍കാത്ത വിവരങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് സി.ഡബ്ല്യൂ.സി. ഉന്നയിച്ച പരാതിയെക്കുറിച്ചും ഐ.ജി. അന്വേഷിക്കും. പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നു വ്യക്തമായതോടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം മുത്ത കുട്ടിയുടെ ആദ്യ കൗണ്‍സിലിങ് റിപ്പോര്‍ട്ടിന്റെ ഉളളടക്കം പോലീസ് പുറത്തുവിട്ടു. പത്ത് വയസുമുതല്‍ അമ്മ തന്നെ പീഡിപ്പിച്ചുവെന്ന മൊഴി കുട്ടി ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പീഡനപരാതി ശരിയാണെന്നോ കേസെടുക്കാമെന്നുളള ശിപാര്‍ശ റിപ്പോര്‍ട്ടിലില്ല.

ആരോപണനിഴലിലായ പോലീസ് അമ്മയ്‌ക്കെതിരായ മൊഴിയുളള ശിശുക്ഷേമസമിതി റിപ്പോര്‍ട്ട് രക്ഷാകവചമായി ഉപയോഗിക്കാനാണ് നീക്കം. പരാതി കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് ശിശുക്ഷേമസമിതിയോട് കുട്ടിയെ കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നവംബര്‍ 10ന് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് തയാറാക്കിയ റിപ്പോര്‍ട്ട് 30ന് പോലീസിന് കൈമാറി. ഡിസംബര്‍ 18നാണ് പോലീസ് പരാതിയില്‍ കേസെടുത്തത്. മാതാവിനെതിരായ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് എന്ന ആമുഖത്തോടെയാണ് സമിതി റിപ്പോര്‍ട്ട് കൈമാറിയത്.

അമ്മ ചെയ്ത കാര്യങ്ങള്‍ തെറ്റാണെന്നു കുട്ടി പറയുന്നുണ്ടെന്നും പറഞ്ഞ കാര്യങ്ങളില്‍ കുട്ടി ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് സമിതിയുടെ റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം സമ്മതിക്കാതിരുന്നതും ജീവനാംശം ആവശ്യപ്പെട്ടതുമാണ് യുവതിക്കെതിരായ പരാതിയില്‍ കലാശിച്ചതെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു.

പതിനാലുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസില്‍ ജയിലില്‍ അടച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ജില്ല കലക്ടര്‍, ജില്ല പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിവിധ വാദങ്ങള്‍ ഉയരുന്നതിനാല്‍ കുട്ടികളുടെ അന്തസിനെ ഹനിക്കാത്ത വിധത്തിലാവണം അന്വേഷണം നടത്തേണ്ടതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാകാത്ത വിധത്തില്‍ ആയിരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends