പന്തളം കൊട്ടാരത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും.... ഘോഷയാത്രയ്ക്കൊപ്പം ഈ വര്‍ഷം സംഘാംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക, മറ്റ് തീര്‍ഥാടകര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിലക്ക് ഏര്‍പ്പെടുത്തി

പന്തളം കൊട്ടാരത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ 24 അംഗങ്ങളാണ് തിരുവാഭരണവുമായി ശബരിമലയില്‍ എത്തുക. ഘോഷയാത്രയ്ക്കൊപ്പം ഈ വര്‍ഷം സംഘാംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക. മറ്റ് തീര്‍ഥാടകര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളാണ് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
തിരുവാഭരണങ്ങളാണുമായി പുറപ്പെടുന്ന സംഘം കാല്‍നടയായി ആഭരണങ്ങള്‍ ശിരസിലേറ്റിയാണ് സന്നിധാനത്തേക്കെത്തിക്കുക. ഇത്തവണ ചടങ്ങുകള്‍ പരിമിതമാണ്.
ചൊവ്വാഴ്ച 11.45ന് ആഭരണങ്ങള്‍ വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷം 12.55ന് നീരാജനമുഴിഞ്ഞു തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നള്ളിച്ച് ഗുരുസ്വാമി ശിരസ്സിലേറ്റി യാത്ര ആരംഭിക്കും
https://www.facebook.com/Malayalivartha

























