Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇതിലും വലിയ കളി സ്വപ്നത്തില്‍ മാത്രം... കേവലം 21 വയസുകാരിയായ ആര്യയെ തലസ്ഥാന മേയര്‍ ആക്കിയതോടെ സിപിഎമ്മിന്റെ പ്രശസ്തി കടല്‍ കടന്നു; തമിഴ്‌നാട്ടിലൊക്കെ ആര്യ വലിയ താരമാകുമ്പോള്‍ ആര്യ മോഡല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും; ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യുവാക്കളെ ഇറക്കാന്‍ സിപിഎം

12 JANUARY 2021 09:42 AM IST
മലയാളി വാര്‍ത്ത

ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ എപ്പോഴും കേള്‍ക്കുന്ന പഴിയാണ് കിവവന്‍മാര്‍ക്ക് മാത്രമായിരിക്കും സ്ഥാനമെന്ന്. എന്നാല്‍ അതിന് ഈ തെരഞ്ഞെടുപ്പോടെ മാറ്റം വരുമെന്നാണ് സൂചന. എല്ലാത്തിനും കാരണമായത് തലസ്ഥാനത്തെ 21കാരി മേയറായ ആര്യ രാജേന്ദ്രനാണ്. ആര്യയെ തലസ്ഥാന മേയറായി സിപിഎം തെരഞ്ഞെടുത്തപ്പോള്‍ അത് വലിയ ചലനം ഉണ്ടാക്കുമെന്നാരും കരുതിയില്ല. എന്നാല്‍ കടല്‍ കടന്ന പ്രശസ്തിയാണ് ആര്യക്കുണ്ടാക്കിയത്. മാത്രമല്ല യൂത്ത് കോണ്‍ഗ്രസും ആ വഴിയ്ക്ക് ചര്‍ച്ചയാക്കി യുവാക്കള്‍ക്ക് വളരെ പ്രാധാന്യം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. തമിഴ്‌നാട്ടിലൊക്കെ ആര്യയാണ് താരം. ബിജെപിയും യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് അറിയുന്നത്.

ഇതെല്ലാം മുന്നില്‍ കണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ സിപിഎം തീരുമാനം. ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ച മാതൃക സംസ്ഥാനമാകെ പിന്തുടരാനാണു നീക്കം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യുവജനങ്ങളെ ഇറക്കിയാല്‍ ഫലം അനുകൂലമാകുമെന്നു പാര്‍ട്ടി കണക്കുകൂട്ടുന്നു. അതോടെ ഉറച്ച കോട്ടകളിലുള്ള വയസന്‍മാര്‍ വീഴുമെന്നാണ് വിലയിരുത്തല്‍.

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ഏലത്തൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഗതാഗതമന്ത്രിയും എന്‍സിപി നേതാവുമായ എ.കെ. ശശീന്ദ്രന്‍ 29,057 വോട്ടിനു വിജയിച്ച മണ്ഡലമാണിത്. ശശീന്ദ്രനു കണ്ണൂര്‍ മണ്ഡലം പകരം നല്‍കാനാണ് ആലോചന. കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെ കളമശേരിയില്‍ മത്സരിപ്പിക്കാനാണ് ആലോചന. ലീഗിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന മണ്ഡലവും പരിഗണിക്കുന്നു. കെ. ബാബുവിനെതിരെ എം.സ്വരാജിനെ രംഗത്തിറക്കി തൃപ്പൂണിത്തുറ പിടിച്ച മാതൃകയാണ് നേതൃത്വത്തിന്റെ മനസില്‍.

ബാര്‍ കോഴ വിഷയത്തില്‍ ആരോപണങ്ങള്‍ നേരിട്ട ബാബുവിനെ 4467 വോട്ടിനാണ് സ്വരാജ് പരാജയപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. കഴിഞ്ഞ തവണ 12,118 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ എ.എം.യൂസഫിനെ ഇബ്രാഹിംകുഞ്ഞ് പരാജയപ്പെടുത്തിയത്. ഇത്തവണ ഇബ്രാഹിംകുഞ്ഞിനെ യുഡിഎഫ് പരിഗണിക്കാനിടയില്ല.

എം. സ്വരാജ് തൃപ്പൂണിത്തുറയില്‍ വീണ്ടും മത്സരിക്കും. പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസിനാണ് സാധ്യത. മലമ്പുഴയിലോ തൃത്താലയിലോ എം.ബി. രാജേഷ് മത്സരിച്ചേക്കും. പി. രാജീവിനെ പെരുമ്പാവൂരില്‍ പരിഗണിക്കുന്നു. എ.എന്‍.ഷംസീര്‍ തലശേരിയില്‍ തുടരും. അരൂരില്‍ മനു സി.പുളിക്കലിനെ മത്സരിപ്പിക്കാനാണ് നീക്കം.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് മനുവിനെ മാറ്റി. ജില്ലയിലെ പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കാനാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കല്യാശേരിയില്‍ ടി.വി. രാജേഷിനു പകരം ഡിവൈഎഫ്‌ഐ വൈസ് പ്രസിഡന്റ് എം. വിജിന്റെ പേര് പരിഗണനയിലുണ്ട്. കൊല്ലത്ത് കെ.എന്‍.ബാലഗോപാലിനെയും മത്സരരംഗത്തിറക്കിയേക്കും.

ഇങ്ങനെ സിപിഎം രംഗത്തിറക്കുമ്പോള്‍ മറുപക്ഷത്ത് കോണ്‍ഗ്രസിലും യുവാക്കളെ നിര്‍ത്തണമെന്ന് വലിയ മുറവിളി ഉയരുകയാണ്. യുവാവായി രംഗത്തെത്തി തിളങ്ങിയ ചെന്നിത്തലയും വേണുഗോപാലും തലപ്പത്തുള്ളപ്പോള്‍ യുവാക്കളെ തഴഞ്ഞാല്‍ ഫലം പമ്പകടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends