Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എല്ലാമെല്ലാം എന്റയ്യപ്പന്‍... കാറ്റും കോളുമില്ലാത്ത ഒരു മണ്ഡലമാസം തീരുന്നതോടെ സ്പീക്കറെ ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്കു വിളിക്കും; അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ പഞ്ഞിക്കിട്ടെന്ന യൂണിയന്‍കാരുടെ പരാതി പുറത്ത് വന്നതോടെ സാക്ഷാല്‍ സ്വന്തം കെ. അയ്യപ്പന്‍ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞുവത്രെ; നിയമോപദേശം ലഭിച്ചതോടെ സ്പീക്കര്‍ക്കെതിരെ കസ്റ്റംസ് നീക്കം തുടങ്ങി

12 JANUARY 2021 09:50 AM IST
മലയാളി വാര്‍ത്ത

ഈ പുതുവര്‍ഷത്തിലെ ആദ്യത്തെ ഏറ്റവും വലിയ തമാശയായാണ് സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ ഇന്നലത്തെ പരാതി. സ്വര്‍ണ്ണകടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന പരാതിയാണ് അവര്‍ ഉന്നയിച്ചത്. നല്ല തമാശ, ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ഓഫീസില്‍ ഫാനിന്റെ മൂട്ടില്‍ ഇരിക്കുന്നത് പോലെയെന്ന് വിചാരിച്ചോ എന്തോ പാവങ്ങള്‍.

സ്വര്‍ണ്ണകടത്തുകേസില്‍ അസി. പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണന്റെ മൊഴി രേഖപ്പെടുന്നതിനിടെ കസ്റ്റംസ് അസി. കമ്മീഷണര്‍ ലാലു ഭീഷണിപ്പെടുത്തുകയും അസഭ്യപറയുകയും ചെയ്തതെന്നാണ് പരാതി. പേപ്പര്‍ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തിയും നിരപരാധിയെ കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ ആരോപണം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അസോസിയേഷന്‍ പരാതി കൊടുത്തു.

ഇതിന് പിന്നാലെ തരമറിഞ്ഞു കളിക്കണം എന്ന ഭീഷണിയുമായി കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ് സംഘടന നോട്ടീസും ഇറക്കി. കേന്ദ്രത്തിലെ മോട്ടോഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ ഏതെങ്കിലും പടുജന്മങ്ങള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ മൂക്കില്‍ കയറ്റാമെന്ന് വിചാരിക്കേണ്ടെന്ന് ആക്ഷേപിച്ചാണ് നോട്ടീസ്. കേന്ദ്രം വിലയ്ക്ക് വാങ്ങിയ കൂട്ടിലടച്ച ലാലുമാര്‍ മാത്രമല്ല സാക്ഷാല്‍ മുത്തുപട്ടര്‍വന്നാലും സംഘടനയുടെ ശക്തി അറിഞ്ഞേ പോകൂയെന്നും മുന്നറിയിപ്പ് ഉണ്ട്. കസ്റ്റംസിനെതിരെ സംഘടന ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതി കസ്റ്റംസ് കമ്മീഷണര്‍ക്ക് കൈമാറും. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റിപൊലീസ് കമ്മീഷണര്‍ക്കും കൈമാറും. സര്‍ക്കാര്‍ ഔദ്യോഗികമായി പരാതി അറിയിച്ചാല്‍ കസ്റ്റംസ് മറുപടി നല്‍കും.

അങ്ങനെ പഞ്ഞിക്കിട്ട അസി. പ്രോട്ടോകോള്‍ ഓഫീസറുടെ ഗതിയറിഞ്ഞോയെന്തോ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി സാക്ഷാല്‍ കെ. അയ്യപ്പന്‍ ചിലതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞുവെന്നാണ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. എന്തായാലും മണ്ഡലമാസം തീരുന്നതോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ ചോദ്യംചെയ്യാനായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്കു വിളിച്ചുവരുത്തും. നിയമസഭയുടെ ബജറ്റ് സമ്മേളനം 22നു പിരിഞ്ഞതിനു ശേഷമേ ചോദ്യംചെയ്യലിനു സാധ്യതയുള്ളൂ.

ഭരണഘടനാ പദവി മാനിച്ച് തിരുവനന്തപുരത്തു ചെന്നു ചോദ്യംചെയ്യാനാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആലോചിച്ചതെങ്കിലും കൊച്ചിയിലേക്കു വിളിക്കാനാണു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. ക്രിമിനല്‍ കേസിലെ കുറ്റാരോപിതനെന്ന നിലയില്‍ ഇളവുകളോ പ്രത്യേക പരിഗണനയോ വേണ്ടെന്നാണു തീരുമാനം. നിയമസഭ പിരിഞ്ഞ് ഒരു മാസം കഴിഞ്ഞേ സ്പീക്കറുടെ നടപടികള്‍ പൂര്‍ത്തിയാകൂ. അതിനിടെ ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തുവച്ചാകാമെന്നു കസ്റ്റംസ് ആലോചിച്ചിരുന്നു. അക്കാര്യം ഉന്നതതലത്തില്‍ അറിയിച്ചപ്പോഴാണ് അതിന്റെ ആവശ്യമില്ലെന്ന മറുപടി ലഭിച്ചത്.

സ്പീക്കര്‍ക്കെതിരേയോ മറ്റു സമാജികര്‍ക്കെതിരേയോ ക്രിമിനല്‍കേസില്‍ നിയമനടപടി സ്വീകരിക്കാന്‍ കേരള നിയമസഭാ നടപടിചട്ടം പരിരക്ഷ നല്‍കുന്നില്ല. അതിനാല്‍ ചോദ്യം ചെയ്യുന്നതിനു നിയമതടസമില്ലെങ്കിലും നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷമാകുന്നതാണ് ഉചിതമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. സ്പീക്കര്‍ക്കു ഭരണഘടനാ പദവിയുള്ളതിനാല്‍ അതുപ്രകാരമുള്ള എല്ലാ നടപടികളും പാലിച്ചായിരിക്കും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുക. കസ്റ്റംസ് ആക്ട് സെക്ഷന്‍ 108 പ്രകാരം മൊഴിനല്‍കാന്‍ ഹാജരാകണമെന്നു സമന്‍സ് നല്‍കും. അതിനു മുമ്പായി ഗവര്‍ണറെ അറിയിക്കും. തീയതി തീരുമാനിച്ചിട്ടില്ല.

കസ്റ്റംസ് കൊച്ചിയിലേക്കു വിളിക്കുന്നപക്ഷം, ചോദ്യംചെയ്യല്‍ തിരുവനന്തപുരത്തു വച്ചാകാമെന്നു മറുപടി നല്‍കാനാണ് സ്പീക്കര്‍ ഉദ്ദേശിക്കുന്നത്. സ്പീക്കറുടെ ഓഫീസിലോ മറ്റെവിടെയെങ്കിലുമോ ആകാമെന്നും അറിയിക്കും. നിയമസഭാ നടപടിച്ചട്ടത്തിലെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാവും മറുപടി. എന്താകുമെന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends