ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെതിരെയുള്ള 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെതിരെയുള്ള 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി ഉണ്ടാകും. നേരത്തെ എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്നു കേസുകളില്‍ കൂടി ജാമ്യം അനുവദിച്ചിരുന്നു. തട്ടിപ്പ് കേസില്‍ രജിസ്ട്രര്‍ ചെയ്ത മൂന്ന് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് ഹൊസ്ദുര്‍ഗ് കോടതിയിലെ 24 കേസിലും കാസര്‍ഗോഡ് കോടതിയിലെ ഒരു കേസിലുമാണ് വിധി പറയുക.
84 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.നവംബര്‍ 7 മുതല്‍ ജയിലിലാണ് കമറുദ്ദീന്‍. ഇത് കൂടാതെ മറ്റ് കേസുകളിലും കമറുദ്ദീന്‍ രണ്ടു കോടതിയിലും ജാമ്യാപേക്ഷ നല്‍കി. ഇവയുടെ വാദം കോടതി പിന്നീട് കേള്‍ക്കും.
https://www.facebook.com/Malayalivartha


























