Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പ്രേമിച്ച പെണ്ണിനോടാ ഈ ചതി... പ്രേമിച്ച് കൂടെപ്പോന്ന പെണ്ണിനെ ഉപേക്ഷിച്ച് മറ്റൊരാളെ കൂട്ടിക്കൊണ്ട് പോയപ്പോള്‍ തുടങ്ങിയ പ്രശ്‌നം ആദ്യഭാര്യ കേട്ടാല്‍ അറയ്ക്കുന്ന കേസില്‍ ജയിലിലായി; രണ്ടാംവിവാഹം മതനിയമ പ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം തള്ളി ജമാ അത്ത് കമ്മിറ്റി

12 JANUARY 2021 09:53 AM IST
മലയാളി വാര്‍ത്ത

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ജയിലിലുള്ള ആദ്യഭാര്യയുടെ നീതിക്കായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആ അമ്മയെപ്പറ്റി നല്ലതേ പറയാനുള്ളൂ. പ്രേമിച്ച് കൂടെപോയവളാണ് അവള്‍. അവസാനം ഗര്‍ഭിണിയായതോടെ അവര്‍ തമ്മില്‍ വഴക്കായി. പിന്നീട് മറ്റൊരാളെ പ്രേമിച്ച് പോകുമ്പോള്‍ ആദ്യഭാര്യക്ക് ഇത്തരമൊരു അപമാനം ഉണ്ടാകുമെന്ന് ഒരാളും കരുതിയില്ല.

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്തായി.

വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. എന്നാല്‍ ആദ്യഭാര്യയെ മൊഴിചൊല്ലാതെയുള്ള രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് പറയുന്ന ന്യായം ഇങ്ങിനെയാണ്.

മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നും വാദിക്കുന്നു. പക്ഷെ പള്ളികമ്മിറ്റി ആ വാദം പൂര്‍ണമായി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്ന് തെളിഞ്ഞതോടെ അതിനെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍. വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണ് പരാതി.

അതേസമയം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണെന്ന് വ്യക്തമായി. കുട്ടി പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആദ്യ കൗണ്‍സിലിംങ് റിപ്പോര്‍ട്ട് പോലീസ് പുറത്ത് വിട്ടു.

പോക്‌സോ കേസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ തളളിയത്. അതേസമയം കേസില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനാ ഫലം ഉള്‍പ്പെടുന്ന ഫയലുകള്‍ എത്തിക്കാന്‍ ഐജി ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി. കുട്ടിയുടെ പിതാവില്‍ നിന്ന് പണം വാങ്ങിയാണ് പോലീസ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപവും അന്വേഷിക്കുന്നുണ്ട്.

അതിനിടെ പോലീസിനെതിരേയുള്ള ആരോപണം ശക്തമായതോടെ കുട്ടിയുടെ ആദ്യ കൗണ്‍സിലിംങ് റിപ്പോര്‍ട്ട് പോലീസ് പുറത്ത് വിട്ടു. പത്ത് വയസ്സ് മുതല്‍ അമ്മ പീഡിപ്പിച്ചുവെന്ന മൊഴി കുട്ടി ആവര്‍ത്തിക്കുന്നതാണ് കൗണ്‍സിലിംങ് റിപ്പോര്‍ട്ട്. പോക്‌സോ ആക്ട് പ്രകാരം കേസെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഏജന്‍സിയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് മതിയെന്നാണ് പോലീസ് പറയുന്നത്. വിവരം നല്‍കിയവരുടെ സ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ അദ്ധ്യക്ഷയുടെ പേര് ചേര്‍ത്തതില്‍ തെറ്റില്ലെന്നും പോലീസ് വിശദീകരിക്കുന്നു.

അതേസമയം കൗണ്‍സിലിംങിനിടെ കുട്ടി കണ്ണില്‍ നോക്കി സംസാരിച്ചില്ലെന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം എഴുതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പീഡന പരാതി ശരിയാണെന്നോ കേസെടുക്കാമെന്നോ റിപ്പോര്‍ട്ടിലില്ല. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആകെ മാറിമറിയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends