Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംശയം ബലപ്പെടുമ്പോള്‍... അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്‍ സ്പീക്കര്‍ ശ്രീ രാമകൃഷ്ണനെ കുരുക്കിയോ? അയ്യപ്പനെ ചോദ്യം ചെയ്തതിന് പിന്നാലെ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ അയ്യപ്പന്‍ ശ്രീരാമകൃഷ്ണനെ കുരുക്കിയെന്ന സംശയത്തിന് ബലം കൂടുന്നു

12 JANUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായത് സര്‍ക്കാരാണ്. 21 നാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം. ഇത് ഇലക്ഷനിലേക്ക് നീങ്ങുന്ന സര്‍ക്കാരിന്റെ നിറംകെടുത്തുമെന്ന് സര്‍ക്കാരും പാര്‍ട്ടിയും വിശ്വസിക്കുന്നു.

നിയമസഭയുടെ ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്ന് രണ്ട് മണിക്കൂറാണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ കാര്യോപദേശ സമിതിയില്‍ തീരുമാനം ആയത്. എം ഉമ്മറാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ക്കെതിരായ ആക്ഷേപങ്ങളെല്ലാം സഭയില്‍ ഉന്നയിക്കാനുള്ള അവസരമായി പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുമെന്ന് ഉറപ്പാണ്. ഡെപ്യൂട്ടി സ്പീക്കറായിരിക്കും ഈ സമയത്ത് സഭാ നടപടികള്‍ നിയന്ത്രിക്കുക.

നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. 22ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാണ് പുതിയ ഷെഡ്യൂള്‍. 28 വരെ സഭാ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിശ്വാസ പ്രമേയത്തിനുള്ള ചര്‍ച്ച ബിജെപി കോണ്‍ഗ്രസ് ബാന്ധവത്തിന്റെ ബാക്കിപത്രമായി ചിത്രീകരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. കഴിഞ്ഞ എഴ് മാസമായി സ്വര്‍ണ്ണ കള്ളകടത്തിന്റെ പേരില്‍ തുടരുന്ന അനേഷണങ്ങള്‍ ഒരിടത്തും എത്തിയില്ലെന്നും അതിന്റെ അവസാനത്തെ ഇരയാണ് സ്പീക്കറെന്നും സി പി എം പ്രചരണം നടത്തും .

വിദേശത്തേക്ക് 1.90 കോടിയുടെ ഡോളര്‍ കടത്തിയ കേസിലാണ് അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അയ്യപ്പനെ കസ്റ്റംസിന്റെ മുന്നിലേക്കയക്കാതിരിക്കാന്‍ സ്പീക്കര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ നിയമനം വഴി സ്പീക്കറുടെ സ്റ്റാഫിലെത്തിയ അയ്യപ്പന്‍ താന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകുമെന്ന് നിലപാടെടുത്തതായാണ് വിവരം. കസ്റ്റംസിനെ പോലൊരു ഏജന്‍സിയെ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്ത് അയ്യപ്പനുണ്ടായിരുന്നില്ല. അയ്യപ്പനെ ചോദ്യം ചെയ്തതിന് സ്പീക്കറെ വിളിപ്പിച്ചെങ്കില്‍ അതിന് പിന്നില്‍ അയ്യപ്പനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

സ്പീക്കറെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലില്‍ നിന്ന് കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. നിയമസഭ അവസാനിച്ച ശേഷം മൊഴിയെടുക്കാനാണ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ ഉപദേശം. സ്പീക്കറുടെ കാര്യത്തില്‍ പ്രതിപക്ഷം കര്‍ശന നിലപാട് എടുക്കുമെന്നാണ് കരുതിയിരുന്നെങ്കിലും അത് മാനേജ് ചെയ്യാന്‍ സ്പീക്കര്‍ ശ്രമിക്കുന്നുണ്ട്.

അയ്യപ്പന്‍ സ്പീക്കര്‍ക്ക് മാത്രമല്ല സി പി എമ്മിലെ പല നേതാക്കള്‍ക്കും വിശ്വസ്തനാണ്. 9 മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ പല അരമന രഹസ്യങ്ങളും അങ്ങാടിപ്പാട്ടായെന്നാണ് വിവരം. അത് എന്തൊക്കെയാണെന്നറിയാനുള്ള ആകാംക്ഷയാണ് സിപിഎം നേതാക്കള്‍ക്കുള്ളത്.

ഇതിനിടെ അയ്യപ്പനോട് കസ്റ്റംസ് കിന്നാരം മാത്രമാണ് പറഞ്ഞതെന്നും ചോദ്യങ്ങളെല്ലാം കാര്യ മാത്ര പ്രസക്തമായിരുന്നുവെന്നും ശക്തമായ പ്രചരണം സി പിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കസ്റ്റംസിന് അയ്യപ്പന്റെ കൈയില്‍ നിന്നും ഒന്നും കിട്ടില്ലെന്നും പ്രചരിപ്പിക്കുന്നവര്‍ ധാരാളം. അതുകൊണ്ടാണ് 9 മണിക്കൂര്‍ ചോദ്യം ചെയ്ത് അയ്യപ്പനെ വിട്ടയച്ചതെന്നും പ്രചരണം സജീവമാണ്. ഏതായാലും ശ്രീരാമകൃഷ്ണനെ ചതിച്ചത് അയ്യപ്പനാണോ കോശിയാണോ എന്ന് കണ്ടറിയാം.

സാധാരണ കസ്റ്റംസ് കുറ്റകൃത്യത്തില്‍ സംശയിക്കുന്നവരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. അയ്യപ്പന്‍ സ്പീക്കറുടെ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കുന്നയാളാണ്. അതുകൊണ്ടു തന്നെ കസ്റ്റംസിന് അറിയേണ്ടത് സ്പീക്കറുടെ യാത്രകളുടെ വിശദാംശങ്ങള്‍ തന്നെയാണ്. അതെല്ലാം അയ്യപ്പനില്‍ നിന്നും കിട്ടിയെന്നാണ് കസ്റ്റംസ് വ്യത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends